പലസ്തീൻ ഐക്യദാർഡ്യം ; നൈറ്റ് മാർച്ച് സംഘടിപ്പിച്ച് CPI മുതുവല്ലൂർ
CPI മുതുവല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇസ്രായേൽ – ഹമാസ് യുദ്ധത്തിലെ മനുഷ്യകുരുതിയിൽ പ്രതിഷേധിച്ച് പലസ്തീൻ ഐക്യദാർഡ്യവുമായി നൈറ്റ് മാർച്ചും, പൊതുയോഗവും സംഘടിപ്പിച്ചു.
പൊതുയോഗം ലോക്കൽ സെക്രട്ടറി അസ്ലം ഷേർഖാൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞാൻ അധ്യക്ഷനായി. ശിഹാബ് മുണ്ടക്കുളം, കേശവൻ പറപ്പൂർ, ചന്ദ്രൻ, നീലകണ്ഠൻ, ബാപ്പുട്ടി പരതക്കാട്, ശിഹാബ് ഒന്നാം മൈൽ, എന്നിവർ സംസാരിച്ചു. ബീരാൻ കുട്ടി കാരി സ്വാഗതവും, റഷീദ് ദേവർത്തൊടി നന്ദിയും പറഞ്ഞു.