ചന്ദ്രിക പ്രചരണ ക്യാമ്പയിൻ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
നവതി ആഘോഷിക്കുന്ന ചന്ദ്രിക ദിനപത്രത്തിന്റെ പ്രചരണ ക്യാമ്പയിന്റെ അരീക്കോട് പഞ്ചായത്ത് തല ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എം പി ബി ഹബീബ് റഹ്‌മാന് (എംപി ബി ബ്രദേഴ്സ് ) വരിസംഖ്യ ചേർത്ത് നിർവഹിച്ചു. (Panakkad Syed Munavwarali Shihab Thangal inaugurating Chandrika Campaign Panchayat Level)
ചടങ്ങിൽ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് സിപി കരീം മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് സെക്രട്ടറി കെ ടി അഷ്റഫ്, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി പി സഫറുള്ള, പഞ്ചായത്ത് ലീഗ് ജന: സെക്രട്ടറി ഉമ്മർ വെള്ളേരി, ലീഗ് യൂത്ത് ലീഗ് ഭാരവാഹികളായ എ എം ഷാഫി, അബ്ദുൽ ഖയ്യും കെ, എൻ എം രാജൻ, കോട്ട മുഹിയുദ്ധീൻ, പിസി സൈതലവി, ലത്തീഫ് വെള്ളേരി, എ മൊയ്തീൻ കുട്ടി, ഷാഫി താൾ തൊടി, ബശീർ കെ.കെ.ടി നാസർ, നിസാർ വി കെ. ബുഷൈർ കെ എന്നിവർ സംബന്ധിച്ചു