മഴക്കാല പൂർവ്വ മെഗാ ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് മഴക്കാല പൂർവ്വ മെഗാ ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം തെരട്ടമ്മൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ജിഷ വാസു ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അസനത്ത് കുഞ്ഞാണി, അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെട്ടി മുഹമ്മദ് കുട്ടി, ഗ്രാമപഞ്ചായത്ത് മെമ്പർ, ജമീല നജീബ്, ഹെൽത്ത് ഇൻസ്പെക്ടർ, അബ്ദുറഷീദ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, മുഹമ്മദ് റാഫി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ, പ്രതാപചന്ദ്രൻ,
ആസൂത്രണ സമിതി വൈസ് ചെയർമാൻ പി കെ അബ്ദുറഹ്മാൻ, അംഗം എൻ കെ യൂസഫ് മാസ്റ്റർ, അബ്ദുൽ അസീസ് മാസ്റ്റർ, നാദിഷ് ബാബു, സി അബ്ദുല്ലത്തീഫ്, എന്നിവർ പ്രസംഗിച്ചു.
യുവജന സംഘടനാ പ്രതിനിധികൾ, ആശാ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വാർഡുകളിലും ശുചീകരണം നടക്കും