പത്തനംതിട്ട പോക്സോ കേസ്; ആറ് പേരെ കൂടി അറസ്റ്റ് ചെയ്തു

Pathanamthitta POCSO case;  Six more people were arrested

 

പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസിൽ 13 പേരെ കൂടി കസ്റ്റഡിയിലെടുത്തു. ഇവരിൽ 6 പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. 7 പേർ കസ്റ്റഡിയിൽ തുടരുകയാണ്. ഇരു സ്റ്റേഷനുകളിലായി 14 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. ഇവരുടെ തെളിവെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്.

 

കേസിൽ പുതിയ അന്വേഷണസംഘം രൂപീകരിച്ചു. ഡിഐജി അജിതാ ബീഗം അന്വേഷണ സംഘത്തെ നയിക്കും. പത്തനംതിട്ട എസ്പി വി.ജി വിനോദ് കുമാർ, ഡിവൈഎസ്പി എസ്. നന്ദകുമാർ അടക്കം 25 അംഗ സംഘമാണ് രൂപീകരിച്ചത്. ഡിവൈഎസ്പി നന്ദകുമാറാണ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ .

 

62 പേർ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാണ് പെൺകുട്ടിയുടെ മൊഴി. പീഡനത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പൊലീസിന് ലഭിച്ചു. കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ പരീശീലകരും ഒപ്പം പരിശീലനം നടത്തിയവരുമെന്നും കണ്ടെത്തലുണ്ട്. CWCയുടെ ഗൃഹസന്ദർശന പരിപാടിയിലാണ് രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങൾ പുറത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *