പെട്രോൾ വില വർധിച്ചു
ന്യൂഡൽഹി: പാചകവാതക ലഭ്യത പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽഡ പെട്രോൾ വില വർധിച്ചു. പ്രീമീയം പെട്രോൾ കമ്പനികളാണ് വില വർധിപ്പിച്ചത്.
ഭരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻഓയിൽ എന്നീ കമ്പനികളാണ് 2.09 രൂപ മുതൽ 2.35 രൂപയാണ് പ്രീമിയം പെട്രോളിയം വർധിപ്പിച്ചത്. വെള്ളിയാഴ്ച തന്നെ പുതുകിയ വില വർധന നിലവിൽവരും. സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല.
ഇറാൻ-ഇസ്രയേൽ സംഘർഷിത്തിന്റെ പഞ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റവും ഗതാഗത ചെലവിലുണ്ടാകുന്ന വർധനയുമാണ് വില വർധിപ്പിക്കാൻ കാരണം. ഹുർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ വിലയിൽ ചാഞ്ചാട്ടത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതുമൂലം വരും ദിവസങ്ങളിൽ സാധാരണ പെട്രോൾ, ഡീസൽ വിലയിലും വർധക്ക് കാരണമായോക്കുമെന്നും റിപ്പോർട്ടുണ്ട്.
