ഗ്രന്ഥശാല സംരക്ഷണ ദിനം ആചരിച്ച് പ്രഭാത് ലൈബ്രറി
കുനിയിൽ പ്രഭാത് ലൈബ്രറി ഗ്രന്ഥശാല ദിനത്തിൽ ലൈബ്രറികളെ കൺകരൻ്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഗ്രന്ഥശാല സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.(Prabhat Library on the occasion of Library Conservation Day)| Library Conservation Dayഗ്രാമ പഞ്ചായത്ത് മെമ്പർ റഫീഖ് ബാബു കെ.വി ഉദ്ഘാടനം ചെയ്തു. ടി .കെ ശുക്കൂർ മാസ്റ്റർ വിഷയം അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡണ്ട് അബു വേങ്ങമണ്ണിൽ അധ്യക്ഷത വഹിച്ചു. പ്രഭാകരൻ പട്ടീരി, കെ ടി മുഹമ്മദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ലൈബ്രറി സെക്രട്ടറി അഷ്റഫ് മുനീർ കെ സ്വാഗതവും വി.പി ശൗക്കത്തലി മാസ്റ്റർ നന്ദിയും പറഞ്ഞു. കുഞ്ഞാലിക്കുട്ടി കെ, റിഷാദ് കെ ടി, ഹുസൈൻ പി.ടി എന്നിവർ നേതൃത്വം നൽകി.