ജനകീയ ഫൈവ്സ് ഫ്ലെഡ്ലൈറ്റ് ടൂർണ്ണമെന്റിന്റെ പ്രൊമോ വീഡിയോ റിലീസ് ചെയ്തു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണത്തിന് വേണ്ടി മുണ്ടേങ്ങര ഉദയ ക്ലബ്ബും – യുവശക്തി ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ജനകീയ ഫൈവ്സ് ഫ്ലെഡ്ലൈറ്റ് ടൂർണ്ണമെന്റിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ പ്രൊമോ വീഡിയോ എടവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.അബിലാഷ് റിലീസ് ചെയ്തു. 2023 നവംബർ 10-ാം തിയ്യതി മുതൽ മുണ്ടേങ്ങര മിനി സ്റ്റേഡിയത്തിൽ 32 ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള അഖില കേരള ഫൈവ്സ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റി ഒരു ഉത്സവ പ്രതീതിയായിരിക്കുമെന്നും, ഈ ടൂർണ്ണമെന്റിന് സർവ്വാത്മനാ പിന്തുണ നൽകുന്നതോടൊപ്പം എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്ന് പ്രസിഡണ്ട് പറഞ്ഞു. ചെയർമാൻ സക്കീർ മുണ്ടേങ്ങര, കൺവീനർ സജീർ മുണ്ടേങ്ങര ഭാരവാഹികളായ സജാദ് mp, ഷാജി M തുടങ്ങിയവർ പങ്കെടുത്തു.