മൊബൈൽ ടവർ നിർമ്മാണത്തിനെതിരെ വെട്ടത്തൂരിൽ ജനകീയ പ്രക്ഷോഭം
ജനവാസ കേന്ദ്രമായ വെട്ടത്തൂർ അത്തമണ്ണിങ്ങൽ – കിളിക്കത്തടായി പ്രദേശത്ത് പുതുതായി വരുന്ന ടവർ വിഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ന്റെ അനധികൃത ടവർ നിർമ്മാണത്തിനെതിരെ ആക്ഷൻ കമ്മിറ്റി വാഴക്കാട് പഞ്ചായത്ത് വാർഡ് 09, 10 മെമ്പർമാരുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭത്തിലേക്ക്. മൊബൈൽ ടവർ നാടിന് ആവശ്യമാണെന്നും അതേ സമയം ജനവാസ കേന്രങ്ങളിൽ നിന്ന് മാറി നിർമ്മിക്കണമെന്നും ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി നാളെ (ഞായർ) വൈകുന്നേരം 3 മണിക്ക് നടത്തുന്ന പ്രതിഷേധ പരിപാടികൾ അത്തമണ്ണിങ്ങലിൽ നിന്നും ആരംഭിച്ച് വെട്ടത്തൂർ അങ്ങാടിയിൽ അവസാനിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എടവണ്ണപ്പാറ പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി കൺവീനർ വിപിൻ, ചെയർമാൻ തറമ്മൽ അയ്യപ്പൻ കുട്ടി (10ആം വാർഡ് മെമ്പർ), വൈസ് ചെയർമാൻ ആയിഷ മാരാത്ത് (9ആം വാർഡ് മെമ്പർ), ബ്ലോക്ക് മെമ്പർ പുളിയേക്കൽ അബൂബക്കർ, കമ്മിറ്റി അംഗങ്ങൾ ശ്രീജിത്ത് എരഞ്ഞിക്കൽ, ദിപിൻ കാര്യോട്ട്, ചോലയിൽ ഉണ്ണികൃഷ്ണൻ, രാജേഷ് പടിഞ്ഞാറയിൽ തുടങ്ങിയവർ പങ്കെടുത്തു