പി വി മുഹമ്മദ് ഒരിക്കലും മറക്കാൻ കഴിയത്ത പ്രതിഭ.; പി കെ കുഞാലികുട്ടി.
അരീക്കോട് :മുസ്ലിം ലീഗ് നിലനിൽക്കുനന്നേടത്തോളം കാലം പാർട്ടി പ്രവർത്തകർക്ക് ഒരിക്കലും മറക്കാൻ കഴിഴാത്ത പ്രതിഭയായിരുന്നു മർഹും പി വി മുഹമ്മദ് അരീക്കോട് എന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞാലികുട്ടി പറഞ്ഞു. അരീക്കോട് അരീക്കോട് പമ്കിന് ഓഡിറ്റോറിയത്തിൽ വെച്ച് ഏറനാട് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി പി സഫറുള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ : യു എ ലത്തീഫ് എം എൽ എ, കെ പി സി സി സെക്രട്ടറി കെ പി നൗഷാദലി , സംസ്ഥാന പ്രവർത്തകസമിതി അംഗം ബാലത്തിൽ ബാപ്പു, ജില്ലാസെക്രട്ടറി കെ ടി അഷ്റഫ്, വൈസ് പ്രസിഡന്റ് വല്ലാഞ്ചിറ മുഹമ്മദലി,മണ്ഡലം ജനറൽ സെക്രട്ടറി ഗഫൂർ കുറുമാടൻ,വി ഹംസ, വി പി അഹമദ് കുട്ടി മദനി, എൻ കെ യൂസഫ്, കെ കുഞ്ഞുട്ടി, സി ടി അബ്ദുറഹിമാൻ, പ്രൊഫ :കെ എ നാസർ, പനോളി ചെറി, വി എ നാസർ, ലുക്മാൻ അരീക്കോട്, യൂസഫ് ആര്യൻതൊടിക, ശറഫുദ്ധീൻ കൊടക്കാടൻ, രാജൻ അരീക്കോട് എന്നിവർ പ്രസംഗിച്ചു.