റഫീഖ് അരീക്കോട് വാട്ട്സപ്പ് കൂട്ടായ്മ കുടുംബ സംഗമം നടത്തി
പത്ത് വർഷത്തോളമായി കാരുണ്യ പ്രവർത്തനങ്ങളുമായി ജനശ്രദ്ധ നേടിയ റഫീഖ് അരീക്കോട് വാട്ട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നവ: 14 ശിശുദിനത്തിൽ AWH സ്പെഷൽ സ്കൂളിലെ കുട്ടികളെ ചേർത്ത് പിടിച്ച് അരീക്കോട് കമ്മ്യൂണിറ്റി ഹാളിൽ കുടുംബ സംഗമം നടത്തി. കാവനൂർ അബൂബക്കർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജാഫർ ചാളക്കണ്ടി അധ്യക്ഷതയിൽ MPB ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് അഡ്മിൻ ഷീജ PC റഫീഖ് അരീക്കോട് വാട്സപ്പ് കൂട്ടായ്മ ഇത് വരെ ചെയ്ത കാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരണം നടത്തി. ആശംസകൾ അർപ്പിച്ച് കൊണ്ട് അരീക്കോട് Cl അബ്ബാസ് അലി, Sl അനീഷ് സാർ, ബുറാഖ് മാനു ഹാജി, അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് TK അബ്ബ്ദുഹാജി, വാർഡ് മെമ്പർ CK അഷ്റഫ്, അബുക്ക കുനിയിൽ, അസൂക തലശേരി, മുഹമ്മദലി തെക്കും മുറി, രാജേഷ് മണി അരീക്കോട്, സൈദലവി മഞ്ചേരി, അഷ്റഫ് അരീക്കോട്, എന്നിവർ സംസാരിച്ചു. മനോജ് പടിക്കൽത്തൊടി നന്ദി അറിയിച്ചതിന് ശേഷം ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികളും, ഷംസു പാണായിയുടെ മാജിക് ഷോയും നടന്നു.