മണിപ്പൂരിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞു

ന്യൂഡൽഹി: മണിപ്പൂരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞു. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 20 കിലോ മീറ്റർ അകലെയുള്ള ബിഷാൻപൂരിലാണ് വാഹനവ്യൂഹം പൊലീസ് തടഞ്ഞത്. ചുരചാന്ദ്പൂരിലേക്കുള്ള യാത്രക്കിടെയാണ് രാഹുലിനെ തടഞ്ഞത്.

കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും രാഹുലിനൊപ്പമുണ്ട്. ഇംഫാലിലേയും ചുരചാന്ദ്പൂരിലേയും ക്യാമ്പുകൾ സന്ദർശിക്കാനാണ് രാഹുലിന്റെ പദ്ധതി. ഇന്നും നാളെയും രാഹുൽ ഗാന്ധി മണിപ്പൂരിലുണ്ടാവും. നിലവിലെ പ്രതിസന്ധി സംബന്ധിച്ച് ചർച്ചചെയ്യാനും അക്രമബാധിതർക്ക് പിന്തുണ പ്രഖ്യാപിക്കാനുമാണ് രാഹുൽ മണിപ്പൂരിലെത്തിയത്.

സംസ്ഥാനത്ത് 300 ദുരിതാശ്വാസ ക്യാമ്പുകളിലായി 50,000ഓളം പേർ കഴിയുന്നുണ്ട്. അക്രമത്തിൽ 100 ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.മെയ്തേയ് വിഭാഗത്താർക്ക് ഗോത്ര പദവി നൽകാനുള്ള ഹൈകോടതി നിർദേശത്തിനെതിരെ മെയ് മൂന്നിന് പ്രധാനമായും കുക്കി വിഭാഗക്കാർ നടത്തിയ പ്രതിഷേധത്തിനിടെ അക്രമം പൊട്ടിപ്പെുറപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *