രാജ് ബി ഷെട്ടി നായകനായ റിവഞ്ച് ഫാമിലി ഡ്രാമ; ‘ടോബി’ സെപ്റ്റംബർ 22-ന് തിയേറ്ററുകളിൽ
നവാഗതനായ ബാസിൽ എ. എൽ ചാലക്കൽ സംവിധാനം ചെയ്ത് ടി കെ ദയാനന്ദിന്റെ കഥയെ അവലംബിച്ച് രാജ് ബി. ഷെട്ടി രചന നിർവഹിച്ച ആക്ഷൻ ഡ്രാമയാണ് ‘ടോബി’. മറ്റു സംസ്ഥാനങ്ങളിൽ മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും ലഭിച്ച ചിത്രത്തിന്റെ മലയാളം പതിപ്പ് സെപ്റ്റംബർ 22-ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസാകും.
രാജ് ബി ഷെട്ടി, സംയുക്ത ഹോർണാഡ്, ചൈത്ര ജെ ആചാർ, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ, രാജ് ദീപക് ഷെട്ടി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. വാണിജ്യപരമായും നിരൂപകപരമായും വിജയിച്ച ‘ഗരുഡ ഗമന വൃഷഭ വാഹന’ എന്ന ചിത്രത്തിന് ശേഷം രാജ് ബി ഷെട്ടി നായകനാകുന്ന ചിത്രമാണ് ടോബി. രവി റായ് കലസ, ലൈറ്റർ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അർവാങ്കർ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

ടോബിയുടെ സംഗീതമൊരുക്കിയത് മിഥുൻ മുകുന്ദനാണ്. ഛായാഗ്രഹണം പ്രവീൺ ശ്രിയാനും എഡിറ്റിങ് നിതിൻ ഷെട്ടിയും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ -അർഷാദ് നക്കോത്ത്, മേക്കപ്പ് -റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ -സിങ്ക് സിനിമ, 5.1 മിക്സ് -അരവിന്ദ് മേനോൻ, ആക്ഷൻ -രാജശേഖരൻ, അർജുൻ രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷാമിൽ ബങേര. മലയാളത്തിന്റെ ഡബ്ബിങ് കോഓർഡിനേറ്റർ സതീഷ് മുതുകുളമാണ്. പി.ആർ.ഒ -പ്രതീഷ് ശേഖർ.
Raj b shetty movie toby release date in kerala announced