രക്ഷാകർത്ത സംഗമം നടത്തി വോയിസ് ഓഫ് ഡിസേബിൾഡ്.
ബുദ്ധിപരമായി വെല്ലുവിളിനേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെയും മറ്റു ഭിന്നശേഷിക്കാരുടെയും സംഘടനയായ വോയിസ് ഓഫ് ഡിസേബിൾഡ് കാവനൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് രക്ഷാകർത്ത സംഗമം നടത്തി. സംഗമത്തിൽ ഭിന്നശേഷി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറേ ഉപകാരപെടുന്ന പ്രൈവറ്റ് ബസ്സ് പാസ്സ് , KSRTC ബസ്സ് പാസ്സ് , UDID എൻക്വൊയറി, ട്രൈൻ പാസ്സ് , ലീഗൽ ഗാർഡിയൻ ഷിപ്പ് സർട്ടിഫിക്കറ്റ്, എന്നിവയുടെ എല്ലാം അപേക്ഷ പൂരിപ്പിക്കലും, പ്രിവിലേജ് കാർഡ് വിതരണവും നടന്നു. പരിപാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചേർപെഴ്സൺ അനിതാ രാജൻ ഉദ്ഘാടനം ചെയ്തു. വോയിസ് ഓഫ് ഡിസേബിൾഡ് എന്ന ഈ സംഘടന സർക്കാർ അംഗീകരിച്ച 21 തരം ഭിന്നശേഷിക്കാരെ ഉൾക്കൊള്ളുന്നതാണെന്നും ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ വോയിസ് ഓഫ് ഡിസേബിൾഡി ന്റെ പങ്ക് ചെറുതൊന്നുമല്ല എന്നും, ശാരീരിക മാനസിക വൈകല്യം നേരിടുന്ന വിഭാഗത്തിന്നൊപ്പം എപ്പോഴും കൂടെ ഉണ്ടാകും എന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് അനിതാ രാജൻ സംസാരിച്ചു. കാവനൂർ പഞ്ചായത്ത് വോയിസ് ഓഫ് ഡിസേബിൾഡ് പ്രസിഡൻറ് റഷീദ്
എളയൂർ, അധ്യക്ഷൻ വഹിച്ച പരിപാടിയിൽ വോയിസ് ഓഫ് ഡിസേബിൾഡ്
സർക്കാർ അംഗീകരിച്ച 21 തരം ഭിന്നശേഷിക്കാരുടെയും രക്ഷിതാക്കളുടെയും ഉന്നമനത്തിനും അവകാശ ആനുകൂല്യ സംരക്ഷണതിനും വേണ്ടിയുള്ളതാണെന്നും ഇന്ന് കേന്ദ്ര, കേരള, സർക്കാറിന്റെ നിയമങ്ങൾ അനുസരിച്ച് ഇത്തരം കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളിൽ വോയിസ് ഓഫ് ഡിസേബിൾഡ് പ്രവർത്തനം ചെറുതൊന്നുമല്ല എന്നും, വോയിസ് ഓഫ് ഡിസേബിൾ മുന്നോട്ട് വെക്കുന്ന ആശയ ആദർശം ഇന്ന് എല്ലാ പഞ്ചായത്തുകളിലും ചർച്ചചെയ്യപ്പെടുന്നു എന്നും രക്ഷാകർത്ത സംഗമത്തിൽ സ്വാഗതം ചെയ്തുകൊണ്ട് തവരക്കാടൻ അബ്ദുറഹ്മാൻ എന്ന കുഞ്ഞുട്ടി സംസാരിച്ചു. പരിപാടിയിൽ വോയിസ് ഓഫ് ഡിസേബിൾഡ് മലപ്പുറം ജില്ലാ കോഡിനേറ്റർ അനീഷ് ബാബു ചൂഷണം ചെയ്യപ്പെടുന്ന ഭിന്നശേഷി സമൂഹം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. വോയിസ് ഓഫ് ഡിസേബിൾഡ് എന്ത് എന്തിന് എന്ന വിഷയത്തെ ആസ്പദമാക്കി വോയിസ് ഓഫ് ഡിസേബിൾഡ് അരീക്കോട് ബ്ലോക്ക് സെക്രട്ടറി ഫൈസൽ ബാബു സംസാരിച്ചു. മലപ്പുറം ജില്ല സാമൂഹ്യ മിഷൻ ഓഫീസർ ജാഫർ ഉഗ്രപുരം ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു, കാവനൂർ വോയിസ് ഓഫ് ഡിസേബിൾഡ് രക്ഷാകർതൃ സംഗമത്തിന് അരീക്കോട് ബ്ലോക്ക് കമ്മിറ്റി അംഗം സജ്ന കാവനൂർ, സുലൈഖ അരീക്കോട്, ജാഫർ ഒളവട്ടൂർ, വാസുവേട്ടൻ പന്നിയെംകുന്ന്, ഷാഹിന ചെങ്ങര, നാജിയ പുത്തലം , ജുമൈലത്ത് കാവനൂർ, എന്നിവർ നേതൃത്വം കൊടുത്ത പരിപാടിയിൽ കാവനൂർ പഞ്ചായത്ത് വോയിസ് ഓഫ് ഡിസേബിൾഡ് ട്രഷറർ ഷെഫീക്ക് തവരപ്പറമ്പ് നന്ദി പറഞ്ഞു