ആശ്വാസകിരണം; ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി പരിവാർ

പൂർണ്ണമായും കിടപ്പിലായിട്ടുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, പൂർണ്ണമായും കാഴ്ച നഷ്ടപ്പെട്ടവർ, തുടങ്ങി പരസഹായം ആശ്രയിച്ച് ആജീവനാന്തം ദുരിതം അനുഭവിക്കുന്ന വ്യക്തികളെ പരിചരിക്കുന്നവരെ സഹായിക്കുവാനാണ് 2010 മുതൽ സംസ്ഥാന സർക്കാർ ആശ്വാസകിരണം പദ്ധതി കേരളത്തിൽ നടപ്പിലാക്കി തുടങ്ങിയത്.(Ray of comfort; The Parivar submitted a petition to the Minister of Higher Education and Social Justice)സഹായധനം നാമമാത്രമാണെങ്കിലും മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളായ ഞങ്ങൾക്ക് ഇത് നല്ലൊരു ആശ്വാസ പദ്ധതിയായാണ് അനുഭവപ്പെട്ടിരുന്നത്. ദീർഘകാലം കുടിശ്ശികയായിരുന്ന പദ്ധതി ധനസഹായം ഓണനാളിലെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. തുക വിതരണം നടത്തുമെന്ന മന്ത്രിയുടെ പ്രസ്താവനയും പത്രങ്ങളിൽ വന്നു. പക്ഷെ പ്രതീക്ഷകൾ അസ്ഥാനത്താക്കിക്കൊണ്ട് ബഹുഭുരിപക്ഷം ഭിന്നശേഷി കുടുംബങ്ങൾക്കും പ്രസ്തുത ധനസഹായം ലഭിച്ചില്ല. മിക്ക തദ്ദേശഭരണ പ്രദേശങ്ങളിലേയും വിരലിലെണ്ണാവുന്ന കുടുംബങ്ങൾക്ക് മാത്രമാണ് ധനസഹായം ലഭിച്ചത്. ഇത് പല സ്ഥലങ്ങളിലേയും രക്ഷിതാക്കളിൽ പ്രതിഷേധത്തിൻ്റെ ശബ്ദമുയർത്തുന്ന തലത്തിലേക്ക് എത്തുകയും ചെയ്തു. പരിവാർ കേരള പ്രവർത്തകരോട് രക്ഷിതാക്കൾ നിരന്തരം വിളിച്ചു വിളിച്ച് പരാതി പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നതായി ഭാരവാഹികൾ പറഞ്ഞു. സർക്കാർ നിർദേശമനുസരിച്ചു പ്രൊഫോമ, ലൈഫ് സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിച്ചവർക്കും തുക അക്കൗണ്ടിൽ എത്തിയിട്ടില്ല.

അടുത്ത നാളുകളായി പെൻഷൻ മസ്റ്ററിംഗ്, ആധാർ പുതുക്കൽ, നിരാമയ ഇൻഷൂറൻസിൻ്റെ ലഭ്യതക്കുറവ് എന്നിവ മൂലം അവകാശപ്പെട്ട പല ആനുകൂല്യങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ദുരവസ്ഥയാണ് മിക്കവരും അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇതിനെ തുടർന്നാണ് ആശ്വാസ കിരണം പദ്ധതി ധനസഹായം എത്രയും വേഗം എല്ലാ ഗുണഭോക്താക്കൾക്കും പൂർണ്ണമായി അനുവദിക്കുവാനും 2018 മുതൽ പരിഗണിക്കാത്ത അപേക്ഷകൾ പരിഗണിച്ചു കൊണ്ട് ധനസഹായം അനുവദിക്കുവാനുള്ള അടിയന്തിര ഇടപെടലുകൾ ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് പരിവാർ കേരള നിവേദനം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *