നോർത്ത് കിഴുപറമ്പിൽ DYFl സ്ഥാപിച്ച വിശ്രമകേന്ദ്രം; പൊളിക്കാനുള്ള നടപടി നിർത്തിവെക്കാൻ കോടതി ഉത്തരവ്
കിഴുപറമ്പ് നോർത്തിൽ DYFl സ്ഥാപിച്ച കാത്തിരിപ്പു വിശ്രമ കേന്ദ്രം പൊളിച്ചു മാറ്റുന്നതിനെതിരെ കോടതി ഇംഞ്ചക്ഷൻ ഉത്തരവ് പുറപ്പെടുവിച്ചു.
പ്രദേശവാസികൾ നൽകിയ പരാതിയിൽ കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് ദ്രുത ഗതിയിൽ 7 ദിവസത്തിനകം പൊളിച്ചു മാറ്റാൻ നിർദ്ദേശിച്ച നോർത്ത് കിഴുപറമ്പിലെ DYFI സ്ഥാപിച്ച കാത്തിരിപ്പു വിശ്രമ കേന്ദ്രം പൊളിച്ചു നീക്കുന്നതിനെതിരെയാണ് വെക്കേഷൻ ഡിസ്ട്രിക്ട് ജഡ്ജ് ഇംഞ്ചക്ഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ജൂൺ 3 വരെ തൽസ്ഥിതി നിലനിർത്താനാണ് കോടതി പഞ്ചായത്ത് സെക്രട്ടറിക്കും പരാതികാർക്കും ഉത്തരവ് നൽകിയത്.