അറിവ് പകർന്ന് തന്ന, സർവീസിൽ നിന്നും വിരമിച്ച അധ്യാപകരെ ആദരിച്ചു.

എടവണ്ണ : ഇസ്‌ലാഹിയ ഓറിയന്റൽ എൽ.പി. സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ മുൻ വർഷങ്ങളിൽ ഹെഡ് മാസ്റ്റർമാരായി സർവ്വീസിൽ നിന്നും വിരമിച്ച പി.ടി. അബ്ദുൽ ഹമീദ് മാസ്റ്റർ, പി.അബ്ദു റസാഖ് മാസ്റ്റർ, തയ്യിൽ മജീദ് മാസ്റ്റർ, കെ.ടി. സുബൈദ ടീച്ചർ എന്നിവരെ ആദരിച്ചു. പി.ടി.എ. പ്രസിഡണ്ട് പി.മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കെ.സുരേഷ് മാസ്റ്റർ, പി.ടി.എ എക്സിക്യുട്ടീവ് അംഗം കമറുദ്ദീൻ, സീനിയർ അസിസ്റ്റന്റ് ഇ.കെ. റജീന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഐ. ഒ.എൽ.പി.എസ്. ഹെഡ്മിസ്ട്രസ് ആരിഫ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി. സബിത ടീച്ചർ നന്ദിയും പറഞ്ഞു. കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മുൻകാല അധ്യാപകർ മറുപടി പറഞ്ഞു. എല്ലാ ക്ലാസുകളിലും കുട്ടി ടീച്ചർമാർ ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *