ഉജ്ജീവനം; ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് KKMHSS ചീക്കോട്.

കെ കെ എം ഹയർ സെക്കൻഡറിയിലെ എൻഎസ്എസ് യൂണിറ്റിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രവുമായി ചേർന്ന് ഉജ്ജീവനം എന്ന പേരിൽ കൗമാരക്കാരുടെ ആരോഗ്യ പ്രശ്നങ്ങളെപ്പറ്റിയും ആകുലതകളെപ്പറ്റിയും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.(revival; KKMHSS Cheekode organized awareness class.)|awareness class.ഹെൽത്ത് ഇൻസ്പെക്ടർ പത്മനാഭൻ, അഡോളസെന്റ് ഹെൽത്ത് കൗൺസിലർ നിമിഷ എന്നിവർ ക്ലാസെടുത്തു. നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഡോക്യുമെന്ററി പ്രദർശനവും നടത്തി. നേത്രദാനവുമായി ബന്ധപ്പെട്ട് ഒപ്റ്റോമെട്രിസ്‌റ്റ് നജ്ദ കാസിം ക്ലാസ്സെടുത്തു. നേത്രദാന വാരാചരണവുമായി ബന്ധപ്പെട്ട് നടത്തിയ പോസ്റ്റർ മത്സരത്തിലെ വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു. കൂടാതെ ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് എന്ന പദ്ധതിയുടെ ഭാഗമായുള്ള ‘എഴുതി തീർന്ന സമ്പാദ്യം’ പദ്ധതിയുടെ പെൻ ബോക്സുകൾ എല്ലാ ക്ലാസിലേക്കും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *