അഭ്യൂഹങ്ങൾക്ക് വിരാമം; ലീഗ് സ്ഥാനാർഥികളായി, മുനീറിന് സീറ്റില്ല



കോഴിക്കോട്: മാരത്തൺ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിൽ മുസ്‍ലിം ലീഗ് നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ട്വിസ്റ്റുകളും പുതുമകളും നിറഞ്ഞതാണ് സ്ഥാനാർഥി പട്ടിക. യുവാക്കൾക്കും വനിതകൾക്കും പട്ടികയിൽ ഇടംനൽകി. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം.കെ മുനീറിന് ഇത്തവണ സീറ്റില്ല എന്നതാണ് ലിസ്റ്റിൽ ശ്രദ്ധേയമായത്. പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 27 സീറ്റിലാണ് മുസ്‍ലിം ലീഗ് മത്സരിക്കുന്നത്. ഇതിൽ പുനലൂർ, ചേലക്കര എന്നിവ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കും.

ഇക്കുറി മത്സരിക്കാനില്ല എന്ന് മുനീർ അറിയിച്ചതു പ്രകാരമാണ് അദ്ദേഹത്ത സ്ഥാനാർഥി പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്നാണ് നേതൃത്വം നൽകുന്ന വിശദീകരണം. മുനീർ മത്സരിക്കുമെന്ന് കരുതിയ കോഴിക്കോട് സൗത്തിൽ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു ജനവിധി തേടും.

സ്ഥാനാർഥികൾ:

കല്ലട്ര മാഹിൻ ഹാജി -കാസർകോട്

എ.കെ.എം. അഷ്റഫ് -മഞ്ചേശ്വരം

കരീം ചേലേരി -അഴീക്കോട്

ജയന്തി രാജൻ- കൂത്തുപറമ്പ്

അഡ്വ. ഫൈസൽ ബാബു- കോഴിക്കോട് സൗത്ത്

എം.എ റസാഖ്- കുന്ദമംഗലം

കൊടുവള്ളി- പി.കെ ഫിറോസ്

കാസിം കൂടരഞ്ഞി -തിരുവമ്പാടി

പാറക്കൽ അബ്ദുല്ല- കുറ്റ്യാടി

പി.കെ കുഞ്ഞാലിക്കുട്ടി- മലപ്പുറം

കെ.എം. ഷാജി- വേങ്ങര

ഫാത്തിമ തഹ്ലിയ- പേരാമ്പ്ര

കുറുക്കോളി മൊയ്തീൻ -തിരൂർ

ആബിദ് ഹുസൈൻ തങ്ങൾ- കോട്ടക്കൽ

പി.എം.എ. സമീർ- തിരൂരങ്ങാടി

പി.കെ ബഷീർ – ഏറനാട്

വള്ളിക്കുന്ന് -ടി.വി ഇബ്രാഹീം

പി.കെ. നവാസ്- താനൂർ

എം. റഹ്മത്തുല്ല – മഞ്ചേരി

ടി.പി അഷ്റഫലി – കൊണ്ടോട്ടി

മഞ്ഞളാംകുഴി അലി- മങ്കട

എൻ.എം ഷംസുദ്ദീൻ – മണ്ണാർക്കാട്

നജീബ് കാന്തപുരം- പെരിന്തൽമണ്ണ

സി.എച്ച്. റഷീദ്- ഗുരുവാർ

വി.ഇ. അബ്ദുൽ ഗഫൂർ കളമശ്ശേരി