കെജി ജോർജിന് സമർപ്പണമായി ചലച്ചിത്രമേള, വേദിയായി സാഫി ഇൻസ്റ്റിറ്റ്യൂട്ട്
മലപ്പുറം: അന്തരിച്ച പ്രശസ്ത സിനിമാസംവിധായകൻ കെ ജി ജോർജിന് ആദരമായി ചലച്ചിത്രമേള സംഘടിപ്പിച്ച് വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡി. കോളേജിലെ ജേണലിസം വിഭാഗം ആണ് പ്രതിമാസ ചലച്ചിത്രമേളയുടെ(എം.എഫ്. എഫ് ) ഭാഗമായി സിനിമ പ്രദർശനവും അനുസ്മരണവും സംഘടിപ്പിച്ചത്. രണ്ടുദിവസം നീണ്ടുനിന്ന മേളയിൽ ആദ്യദിനം കെജി ജോർജ് സംവിധാനം ചെയ്ത ഇരകൾ, യവനിക എന്നീ സിനിമകളുടെ പ്രദർശനവും ചർച്ചകളും നടന്നു. രണ്ടാം ദിനം അദ്ദേഹത്തിൻ്റെ ജീവിതം പറയുന്ന ‘എയ്റ്റ് ആൻഡ് ഹാഫ് ഇൻറർ കട്ട് ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെജി ജോർജ് ” എന്ന
ഡോക്യുമെൻററിയുടെ പ്രദർശനവും നടന്നു. തുടർന്ന് പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രഹനുമായ ശ്രീ പ്രതാപ് ജോസഫ് മുഖ്യാതിഥിയായി “ഒരു മധ്യവർത്തി സിനിമയുടെ വക്താവ് ആണ് കെജി ജോർജ് എന്നും സാധാരണക്കാർക്കും മനസ്സിലാകാൻ വേണ്ടിയാണ് അദ്ദേഹം സിനിമകൾ എടുത്തിട്ടുള്ളത്” എന്നും പ്രതാപ് ജോസഫ് പറഞ്ഞു അദ്ദേഹത്തിൻറെ സിനിമകളെല്ലാം സമൂഹത്തിന്റെ എല്ലാ തലങ്ങളെയും കാണിക്കുന്നവയാണെന്നും മനുഷ്യൻറെ എല്ലാത്തരം വികാരങ്ങളെയും ഒപ്പിയെടുക്കുവാനും അതിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാനും കഴിഞ്ഞ സംവിധായകനാണ് കെജി ജോർജ് എന്നും അദ്ദേഹം പറഞ്ഞു. കെജി ജോർജ് സിനിമകൾ എങ്ങനെയാണ് തന്നെ സ്വാധീനിച്ചതെന്നും അനുഭവങ്ങളും അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു കെജി ജോർജ് സിനിമകളുടെ രാഷ്ട്രീയവും സ്ത്രീപക്ഷതയും വിദ്യാർത്ഥികളുമായി ചർച്ച ചെയ്യാനും അദ്ദേഹം തയ്യാറായി “ഇക്കാലത്ത് സിനിമകൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കുന്ന തരത്തിൽ ആണെന്നും മറ്റു സിനിമകളിൽ നിന്ന് സ്വാധീനമായ റീമേക്ക് ആയോ സിനിമകൾ തയ്യാറാക്കുമ്പോൾ കൃത്യമായ ഉറവിടം പറയാൻ അവർ തയ്യാറാവണമെന്നും സിനിമ മേഖലയിൽ ഇത്തരത്തിലുള്ള മോഷണങ്ങൾ വർധിക്കുന്നതായും” വിദ്യാർത്ഥികളുമായുള്ള സംവാദത്തിൽ അദ്ദേഹം പറഞ്ഞു വെച്ചു തുടർന്ന് മേളയുടെ ഫെസ്റ്റിവൽ ബുക്ക് പ്രകാശനവും നടന്നു രണ്ടുദിവസം നീണ്ടുനിന്ന മേള സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡി കോളേജ് പ്രിൻസിപ്പൽ ശ്രീ പ്രൊഫ്. ഇ പി ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. സിനിമ എന്നത് ശക്തമായ മാധ്യമം ആണെന്നും ആ മാധ്യമത്തെ ശക്തമായി ഉപയോഗപ്പെടുത്തിയ ആളാണ് കെ ജി ജോർജ് എന്ന് അദ്ദേഹം അഭിപ്രായപെട്ടു. ഉദ്ഘാടന ചടങ്ങിൽ കോളേജ് അഡ്മിനിസ്ട്രേഷൻ ഓഫീസർ കേണൽ നിസാർ അഹമ്മദ് സീതി. സൈക്കോളജി ഡിപ്പാർട്ട്മെൻറ് മേധാവി കാർത്തിക, ജേണലിസം വിഭാഗം അധ്യാപകനും ചലച്ചിത്ര നടനുമായുള്ള നസ് റുല്ല വാഴക്കാട് എന്നിവരും പങ്കെടുത്തു. രണ്ട് ദിവസത്തെ ചലച്ചിത്രമേള വളരെ മികച്ചത് ആയിരുന്നു എന്നും ഫലപ്രദമായെന്നും കെജി ജോർജ് എന്ന സിനിമ സംവിധായകനെയും അദ്ദേഹത്തിൻറെ മികച്ച സിനിമകളെയും കൂടുതൽ അടുത്തറിയാനും പഠിക്കുവാനും സഹായകമായെന്നും വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. KG George.