സന്ദീപ് വാര്യരുടെ ചായചർച്ച


തൃ​ക്ക​രി​പ്പൂ​ർ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ന്ദീ​പ് വാ​ര്യ​ർ ന​ട​ത്തി​യ ചാ​യ​സ​ൽ​ക്കാ​ര​ത്തി​ൽ​നി​ന്ന്

തൃക്കരിപ്പൂർ: തെരഞ്ഞെടുപ്പ് പ്രചാരണാർഥം യു.ഡി.എഫ് സ്ഥാനാർഥി സന്ദീപ് വാര്യർ ചായസൽക്കാരം സംഘടിപ്പിച്ചു. ചെറുവത്തൂർ കുഴിഞ്ഞടിയിലായിരുന്നു പരിപാടി. നേതാക്കളും പ്രവർത്തകരും നാട്ടുകാരും പങ്കെടുത്ത പരിപാടിയിൽ തൃക്കരിപ്പൂരിന്റെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാൽ നാടിന്റെ വികസനപ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കുമെന്ന തന്റെ കാഴ്ചപ്പാടുകൾ വിശദീകരിച്ചു.

ചരിത്രപരമായും സാംസ്കാരികമായും വലിയൊരു പൈതൃകമുൾക്കൊള്ളുന്ന തൃക്കരിപ്പൂരിന്റെ മാറ്റത്തിനുള്ള സംവാദംകൂടിയായി പരിപാടി. വികസിത തൃക്കരിപ്പൂരിനെക്കുറിച്ചുള്ള യു.ഡി.എഫിന്റെ കാഴ്ചപ്പാടിനൊപ്പം എല്ലാവർക്കും അവസരങ്ങളൊരുക്കുന്ന കേരളത്തെക്കുറിച്ചുള്ള പ്രതീക്ഷകളും അദ്ദേഹം പങ്കുവെച്ചു. അടിസ്ഥാന സൗകര്യവികസനം, റോഡുകൾ, മാലിന്യസംസ്കരണം, കലാസാംസ്കാരികം-കായികം അടക്കമുള്ള വിവിധ വിഷയങ്ങളിലൂന്നിയായിരുന്നു സജീവ ചർച്ചകൾ നടന്നത്.

കാമ്പയിന് യു.ഡി.എഫ് ചെറുവത്തൂർ പഞ്ചായത്ത് ചെയർമാൻ പൊറായിക്ക് മുഹമ്മദ്, കൺവീനർ ഡി.എം. സുകുമാരൻ, സുരേന്ദ്രൻ പയ്യാടക്കത്ത്, ലത്തീഫ് നീലഗിരി, വി. നാരായണൻ, ടി.സി. കുഞ്ഞബ്ദുല്ല ഹാജി, ഒ. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് സന്ദീപ് വാര്യർ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിലെത്തി യാത്രക്കാരോടും മറ്റുമായി വോട്ടഭ്യർഥിച്ചു.