ചിലപ്പോ ബിരിയാണി കിട്ടിയാലോന്ന് സഞ്ജു, മുട്ടയായിരിക്കും കിട്ടുകയെന്ന് ജോസേട്ടന്‍; സെല്‍ഫ് ട്രോളുമായി രാജസ്ഥാന്‍
രസകരമായ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ആരാധകരെ കുടുകുടെ ചിരിപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. പ്ലേ ഓഫ് സാധ്യതകളേറെക്കുറെ അസ്തമിച്ച രാജസ്ഥാനെ സംബന്ധിച്ച് മറ്റുള്ള ടീമുകളുടെ ജയപരാജയങ്ങളെ മാത്രം ആശ്രയിച്ചാണ് ടൂര്‍ണമെന്‍റിലെ നിലനില്‍പ്പ്.|comady post of sanju and jose ettan
Read Also:ചൈനീസ് ബാഡ്മിന്റൺ ഇതിഹാസം ചെൻ ലോംഗ് വിരമിച്ചു
രാജസ്ഥാന്‍റെ നിലവിലെ അവസ്ഥ തന്നെയാണ് സഞ്ജു സാംസണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. ”യുസീ(യുസ്വേന്ദ്ര ചാഹല്‍), ജോസേട്ടാ(ജോസ് ബട്‍ലര്‍)… കുറച്ചുനേരം ഇരുന്നുനോക്കാം, ചിലപ്പോള്‍ ബിരിയാണി കിട്ടിയാലോ…”. സഞ്ജുവും ജോസ് ബട്‍ലറും ചാഹലും കൂടി ഗ്രൌണ്ടില്‍ പരിശീലനത്തിനിടെ ഇരുന്ന് തമാശ പങ്കിടുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
തങ്ങളെ ട്രോളാന്‍ വേറൊയാരും വേണ്ടെന്ന തരത്തിലാണ് സഞ്ജുവിന്‍റെ പോസ്റ്റെന്ന് ആരാധകരും കമന്‍റ് ചെയ്യുന്നു. എന്നാല്‍ ഏറ്റവും രസകരമായ കമന്‍റ് പങ്കുവെച്ചത് മറ്റാരുമല്ല, രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്‍ലര്‍ തന്നെയാണ്.
ബിരിയാണി കിട്ടിയാലോ എന്ന അടിക്കുറിപ്പിന് കിട്ടാന്‍ പോകുന്നത് ബിരിയാണി അല്ലെന്നും, ഡക്ക്(മുട്ട) പാന്‍കേക്ക് ആയിരിക്കുമെന്നാണ് ബട്‌ലര്‍ കമന്‍റിട്ടത്. ബട്‌ലര്‍ അവസാന മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായിരുന്നു. അതിനുപുറമേ ഈ ഐ.പി.എല്‍ സീസണില്‍ മൊത്തം അഞ്ച് തവണയും ബട്‌ലര്‍ പൂജ്യത്തിന് പുറത്തായി. ഇതോടെ ഒരു സീസണില്‍ ഏറ്റവും കുടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന താരമെന്ന മോശം റെക്കോര്‍ഡും ബട്‌ലറുടെ പേരിലായി. ഇക്കാര്യം ഓര്‍മിപ്പിച്ചാണ് സെല്‍ഫ് ട്രോള്‍ കമന്‍റുമായി ബട്‍ലര്‍ എത്തിയത്.
രാജസ്ഥാനെ സംബന്ധിച്ച് ഐ.പി.എല്‍ പ്ലേ ഓഫ് സാധ്യതകള്‍ തുലാസിലാണ്. പഞ്ചാബിനെതിരായ അവസാന മത്സരം ജയിച്ചതോടെ 14 പോയിന്‍റുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ് സഞ്ജുവും സംഘവും. 13 മത്സരങ്ങളില്‍ 14 പോയിന്‍റോടെ ബാംഗ്ലൂര്‍ നാലാം സ്ഥാനത്തും അത്ര തന്നെ മത്സരത്തില്‍ അത്ര തന്നെ പോയിന്‍റുമായി മുംബൈ ഇന്ത്യന്‍സ് ആറാം സ്ഥാനത്തുമാണ്. 13 കളികളില്‍ 12 പോയിന്‍റുമായി കൊല്‍ക്കത്ത ഏഴാം സ്ഥാനത്തുമുണ്ട്.
രാജസ്ഥാന് പ്ലേ ഓഫിലെത്തണമെങ്കില്‍ ഇന്ന് നടക്കുന്ന ലഖ്നൌ- കൊല്‍ക്കത്ത മത്സരത്തില്‍ വലിയ മാര്‍ജിനില്‍ കൊല്‍ക്കത്ത വിജയിക്കാന്‍ പാടില്ല. പുറമേ നാളെ നടക്കുന്ന രണ്ട് മത്സരങ്ങളും രാജസ്ഥാന് നിര്‍ണായകമാണ്. മുംബൈ-സണ്‍റൈസേഴ്സ് മത്സരത്തില്‍ മുംബൈ ജയിക്കാന്‍ പാടില്ല. മുംബൈ ജയിച്ചാല്‍ 16 പോയിന്‍റോടെ അവര്‍ ടോബിളില്‍ ടോപ് ഫോറിലെത്തും. അതുപോലെതന്നെ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ബാംഗ്ലൂരിനെ തോല്‍പ്പിക്കുകയും വേണം. 14 പോയിന്‍റുള്ള ബാംഗ്ലൂര്‍ റണ്‍റേറ്റിലും മുന്‍പിലാണ്. അതുകൊണ്ട് തന്നെ വലിയ മാര്‍ജിനില്‍ ബാംഗ്ലൂര്‍ തോറ്റാല്‍ മാത്രമേ രാജസ്ഥാന് പ്ലേ ഓഫ് കളിക്കാന്‍ കഴിയൂ.
Pingback: 'ഒരേയൊരു കോഹ്ലി'... Kohli Again record, Gayle is behind