ഒറ്റ ഗോളിൽ ഒഡിഷയെ വീഴ്ത്തി കേരളം, സന്തോഷ് ട്രോഫിയിൽ ക്വാർട്ടറിനരികെ

ഗുവാഹതി: സന്തോഷ് ട്രോഫി ഫുട്ബാളിൽ കേരളം വീണ്ടും വിജയവഴിയിൽ. ഗ്രൂപ്പ് റൗണ്ടിലെ മൂന്നാം മത്സരത്തിൽ ഒഡിഷയെ ഒറ്റ ഗോളിന് വീഴ്ത്തിയ കേരളം ക്വാർട്ടർ സാധ്യത സജീവമാക്കി.

മത്സരത്തിന്‍റെ 22ാം മിനിറ്റിൽ മുന്നേറ്റക്കാരൻ ടി. ഷിജിനാണ് ടീമിന്‍റെ വിജയഗോൾ നേടിയത്. ബി ഗ്രൂപ്പിൽ മൂന്ന് കളിയിൽനിന്ന് ഏഴ് പോയന്റുമായി ഒന്നാമതാണ് കേരളം. രണ്ട് ജയവും ഒരു സമനിലയും.

29ന് മേഘാലയയുമയാണ് കേരളത്തിന്‍റെ അടുത്ത മത്സരം. ആദ്യ മത്സരത്തിൽ പഞ്ചാബിനെ തോൽപിച്ച് തുടങ്ങിയ കേരളം, രണ്ടാം മത്സരത്തിൽ റെയിൽവേസിനോട് സമനില വഴങ്ങി.