കൊവിഡ് വാക്സിൻ റീ ആക്റ്റിവേഷൻ ഡോസ് എടുക്കണമെന്ന് സഊദി ആരോഗ്യ മന്ത്രാലയം
റിയാദ്: കൊറോണ വൈറസ് (കൊവിഡ്-19) ന്റെ വ്യാപനം തടയുന്നതിന് എല്ലാ പ്രായത്തിലുമുള്ള പൗരന്മാരും താമസക്കാരും പ്രതിരോധ കുത്തിവയ്പ്പിന്റെ റീ ആക്റ്റിവേഷൻ ഡോസ് പൂർത്തിയാക്കണമെന്ന് സഊദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. തൊട്ട് മുമ്പത്തെ ഡോസ് സ്വീകരിച്ച് 2 മാസമോ അതിൽ കൂടുതലോ ആയവരാണ് റീ ആക്റ്റിവേഷൻ ഡോസ് അഥവാ സെക്കന്റ് ബൂസ്റ്റർ ഡോസ് എടുക്കേണ്ടത്.
12 വയസും അതിൽ കൂടുതലുമുള്ളവർ, മുൻ ഡോസ് സ്വീകരിച്ചതിനേക്കാൾ രണ്ട് മാസമോ അതിൽ കൂടുതലോ ചെലവഴിച്ചവർക്ക് കൊറോണ കൊവിഡ് 19 വാക്സിന്റെ പുതുക്കിയ ഡോസ് ലഭിക്കുമെന്ന് മന്ത്രാലയം പറഞ്ഞു. “മൈ ഹെൽത്ത്” ആപ്ലിക്കേഷൻ വഴി ഇതിനായി അപ്പോയിന്റ്മെന്റ് എടുക്കണം. ആദ്യ ബൂസ്റ്റർ ഡോസ് വാക്സിൻ എടുത്തവരിൽ രണ്ട് മാസം പിന്നിട്ടവർക്ക് ഇപ്പോൾ രണ്ടാം ബൂസ്റ്റർ ഡോസ് അപ്പോയിന്റ്റ്മെന്റ് ഇപ്പോൾ സ്വിഹത്തി ആപ്പിൽ ലഭ്യമായിട്ടുണ്ട്.