സ്കാനിങ് പിഴവ്; കുഞ്ഞിന് വൈകല്യം സംഭവിച്ചെന്ന പരാതിയുമായി പിതാവ്

മ​ല​പ്പു​റം: ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ സ്കാ​നി​ങ് ന​ട​ത്തി​യെ​ങ്കി​ലും കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ച്ചി​ല്ലെ​ന്നും തു​ട​ർ​ന്ന് ഓ​പ​റേ​ഷ​ൻ വേ​ണ്ടി​വ​ന്നെ​ന്നും കു​ഞ്ഞി​ന് വൈ​ക​ല്യം സം​ഭ​വി​ച്ചെ​ന്നും കാ​ണി​ച്ച് ആ​ശു​പ​ത്രി​ക്കെ​തി​രെ പ​രാ​തി​യു​മാ​യി യു​വാ​വ്. വേ​ങ്ങ​ര ചേ​റൂ​ർ ത​ച്ച​റു​പ​ടി​ക്ക​ൽ അ​ബ്ദു റ​ഷീ​ദാ​ണ് വേ​ങ്ങ​ര​യി​ലെ ആ​ശു​പ​ത്രി​ക്കെ​തി​രെ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​രാ​തി ഉ​ന്ന​യി​ച്ച​ത്. 2022 ഫെ​ബ്രു​വ​രി 16ന് ​ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യോ​ടൊ​പ്പം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ശു​പ​ത്രി​യി​ൽ​ത​ന്നെ സ്കാ​നി​ങ്ങി​ന് വി​ധേ​യ​മാ​വു​ക​യും ചെ​യ്തു.

അ​ന്ന​ത്തെ പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റി​വ് ആ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് 23നും ​ഇ​തേ സെ​ന്‍റ​റി​ൽ സ്കാ​ൻ ചെ​യ്തു. അ​തി​ലും പോ​സി​റ്റി​വ് ആ​യി​രു​ന്നു ഫ​ലം. എ​ന്നാ​ൽ, കു​ടും​ബം സൗ​ക​ര്യ​ത്തി​ന് പി​ന്നീ​ട് പ​രി​ശോ​ധ​ന മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. 2022 ആ​ഗ​സ്റ്റ് 18ന് ​മ​ല​പ്പു​റം ഗ​വ. ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന പ്ര​സ​വ​ത്തി​ൽ ല​ഭി​ച്ച കു​ഞ്ഞി​ന് വ​ല​ത്തെ കൈ​വി​ര​ലു​ക​ളും കൈ​പ്പ​ത്തി​യും ഇ​ല്ലാ​യി​രു​ന്നെ​ന്നും വ​ല​ത്തെ കാ​ലി​ന്‍റെ മ​ട​മ്പ് ഇ​ല്ലാ​തെ​യും ഇ​ട​ത്തെ കാ​ലി​ന്‍റെ മു​ട്ടി​നു​താ​ഴെ അ​സ്ഥി ഇ​ല്ലാ​തെ​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. നേ​ര​ത്തേ കാ​ണി​ച്ച വേ​ങ്ങ​ര​യി​ലെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നി​രു​ത്ത​ര​വാ​ദ ന​ട​പ​ടി​യെ​ടു​ത്ത​തു​കൊ​ണ്ടാ​ണ് സം​ഭ​വം അ​റി​യാ​ൻ ക​ഴി​യാ​തി​രു​ന്ന് റ​ഷീ​ദ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. തു​ട​ർ​ന്ന് കു​റ്റ​ക്കാ​ർ​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് അ​ബ്ദു​ൽ റ​ഷീ​ദ് പ​റ​ഞ്ഞു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ബ​ന്ധു​ക്ക​ളാ​യ സി. ​അ​ബ്ദു​ൽ ല​ത്തീ​ഫ്, ടി.​പി. മു​സ്ത​ഫ, എ.​കെ. മു​ഹ​മ്മ​ദ്, ടി.​പി. ശി​ഹാ​ബു​ദ്ദീ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. എ​ന്നാ​ൽ, റ​ഷീ​ദി​ന്റെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും കേ​സ് നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്റും ഡോ​ക്ട​റും അ​റി​യി​ച്ചു. റ​ഷീ​ദി​ന്റെ പ​രാ​തി ല​ഭി​ച്ചെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് വ​കു​പ്പ് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഡി.​എം.​ഒ ഡോ. ​ആ​ർ. രേ​ണു​ക വ്യ​ക്ത​മാ​ക്കി.

 

scanning error; The father complained that the child had a disability

Leave a Reply

Your email address will not be published. Required fields are marked *