അങ്കോലയിൽ അർജുനായി വീണ്ടും തിരച്ചിൽ; ഈശ്വർ മൽപെ ഗംഗാവലിയിൽ ഇറങ്ങി

Search for Arjun again in Angola; Ishwar Malpe landed in the Gangavali

 

മം​ഗളൂരു: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചു. കാർവാർ എം.എൽ.എയുടെ നിർദേശപ്രകാരം ഈശ്വർ മൽപെ ഗംഗാവലിയിൽ ഇറങ്ങി. പുഴയിൽ നിന്ന് ലോറിയുടേതെന്ന് കരുതുന്ന ജാക്കി കണ്ടെത്തി. ഇത് ലോറിയുടേത് തന്നെയെന്നാണ് ലോറിയുടമ മനാഫ് പറയുന്നത്. എന്നാൽ ഔദ്യോ​ഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

നദിയിലെ ഒഴുക്ക് സാധാരണ നിലയിലായിട്ടും തിരച്ചിൽ ആരംഭിക്കാത്തതിൽ ജില്ലാ ഭരണകൂടത്തെ വിമർശിച്ച് എകെഎം അഷ്റഫ് എം.എൽ.എ രംഗത്തെത്തിയിരുന്നു. അർജുന്റെ കുടുംബത്തോടൊപ്പം കലക്ടറെ കാണുമെന്നും എ.കെ.എം അഷ്റഫ് പറഞ്ഞു. രാവിലെ മുതൽ പുഴയിൽ അനുകൂല സാഹചര്യമാണുള്ളത്. ജലനിരപ്പും ഒഴുക്കും കുറവാണ്.

ഇന്ന് രാവിലെ നാവികസേനയുടെ വിദ​ഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ജില്ലാ ഭരണകൂടം ഇതിന് അനുമതി നൽകിയില്ല. എന്നാൽ പിന്നീട് സ്ഥലം എം.എൽ.എയും മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫും ഇടപെട്ട് ഈശ്വർ മൽപെയെ ഇവിടെയെത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *