വാഹന അപകട പരമ്പര; എല്ലാ സംസ്ഥാന പാതകളിലും എഐ ക്യാമറകൾ, സംയുക്ത പരിശോധനയ്ക്ക് എംവിഡിയും പൊലീസും

Series of vehicle accidents; AI cameras on all state highways,

തിരുവനന്തപുരം: സംസ്ഥാനത്തെ വർധിച്ചുവരുന്ന വാഹന അപകട പരമ്പരയിൽ സുപ്രധാന തീരുമാനങ്ങളുമായി എംവിഡി – പൊലീസ് യോഗം. എഡിജിപി മനോജ് എബ്രഹാം ഗതാഗത കമ്മീഷണർ സി.എച്ച് നാഗരാജു എന്നിവർ ജില്ലാ പൊലീസ് മേധാവിമാരുമായിട്ടാണ് ചർച്ച നടത്തിയത്.

സംസ്ഥാനത്തെ റോഡുകളിൽ എംവിഡിയും പൊലീസും സംയുക്തമായി പകലും രാത്രിയും പരിശോധന നടത്തും.

ആദ്യ പരിശോധന അപകട മേഖലകളിലായിരിക്കും. അമിതവേഗം, മദ്യപിച്ചുള്ള വാഹനമോടിക്കൽ, അമിതഭാരം കയറ്റൽ, അശ്രദ്ധമായി വാഹനമോടിക്കൽ, ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതെയുള്ള യാത്ര എന്നിവ കൂടുതലായി ശ്രദ്ധിക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.

എല്ലാ ജില്ലകളിലും റോഡ് സുരക്ഷാ അതോറിറ്റി യോഗങ്ങൾ നടത്തും. റോഡ് ഘടനയിലും ട്രാഫിക്കിലും വരുത്തേണ്ട മാറ്റങ്ങൾക്ക് രൂപരേഖ തയ്യാറാക്കും. കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്കായി ബോധവത്കരണം നടത്തും. ഇ- ചലാനുകൾ അടയ്ക്കാനായി എല്ലാ ജില്ലകളിലും പ്രത്യേകം അദാലത്തുകൾ നടത്തും. സ്പീഡ് റഡാറുകൾ, ആൽക്കോമീറ്ററുകൾ എന്നിവയുമായി എല്ലാ ഹൈവേ പൊലീസ് വാഹനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കും. എല്ലാ യോഗത്തിന് പിന്നാലെ സംസ്ഥാന പാതകളിലും ചെറുറോഡുകളിലും എഐ ക്യാമറകൾ സ്ഥാപിക്കാനുള്ള ശിപാർശ തയ്യാറാക്കാൻ ട്രാഫിക് ഐജിക്ക് നിർദേശം നൽകി

Leave a Reply

Your email address will not be published. Required fields are marked *