കുഞ്ഞുങ്ങളേയും വെറുതെ വിടാത്തതെന്ത്? ; രാജസ്ഥാനില്‍ ക്രിസ്മസ് ആഘോഷം നടത്തിയ സ്‌കൂളിന് നേരെ ആക്രമണം; അലങ്കാര വസ്തുക്കള്‍ വില്‍ക്കുന്ന കടകളും തകര്‍ത്തു

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ വ്യാപക ആക്രമണം. രാജസ്ഥാനിലെ നാഗൗറില്‍ സ്‌കൂളിന് നേരെ ആക്രമണം.സ്‌കൂള്‍ ഡയറക്ടറെയും വനിത ജീവനക്കാരെയും അക്രമികള്‍ മര്‍ദിച്ചു. അസമിലെ നല്‍ബാഡിയില്‍ സ്‌കൂളില്‍ അതിക്രമിച്ചു കയറി ക്രിസ്മസ് അലങ്കാരങ്ങള്‍ നശിപ്പിച്ചു. അലങ്കാര വസ്തുക്കള്‍ വിറ്റ കടകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.

ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദു സംഘടനകളാണ് വ്യാപകമായ ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനിലെ നാഗൗറിലെ സെന്റ് സേവ്യേഴ്‌സ് സ്‌കൂളില്‍ 400 ഓളം കുട്ടികള്‍ പങ്കെടുത്ത ആഘോഷ പരിപാടിക്കിടയാണ് ആക്രമണം ഉണ്ടായത്. കുട്ടികളുടെ മുന്നില്‍ വച്ചു സ്‌കൂള്‍ ഡയറക്ടറെയും വനിത ജീവനക്കാരെയും മര്‍ദിച്ചു.സ്‌കൂള്‍ ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു.

 

മൂന്ന് അക്രമികളെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട്, സ്‌കൂള്‍ ജീവനക്കാര്‍ പൊലീസിന് കൈമാറി. അസമിലെ നല്‍ബാഡി സെന്റ് മേരീസ് ഇംഗ്ലീഷ് സ്‌കൂളിന് നേരെയാണ് അക്രമണം ഉണ്ടായത്. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിനായി സ്ഥാപിച്ച അലങ്കാരവസ്തുക്കള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. സമീപത്ത് ക്രിസ്മസ് അലങ്കാര വസ്തുക്കള്‍ വില്‍ക്കുന്ന കടയിലും ആക്രമണം ഉണ്ടായി.കടയിലെ അലങ്കാര വസ്തുക്കള്‍ക്ക് അക്രമികള്‍ തീയിട്ടു. സംഭവത്തില്‍ 4 ബജ്റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *