ഇന്ന് വ്യാപാരിവ്യവസായി ഏകോപന സമിതിയുടെ കീഴിലുള്ള കടകൾ അടച്ചിടും

 

വ്യാപാരിവ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് സമരംഇന്ന് . സമൂഹത്തെ തളർത്തുന്ന വികലമായ നിയമങ്ങൾ
തിരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സമരം.

വ്യാപാരികൾ നാളെ സെക്രട്ടറിയേറ്റിലേക്ക് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരസംരക്ഷണ യാത്രയുടെ സമാപനത്തിന്റെ ഭാഗമായാണ് മാർച്ച്. പ്രതിഷേധ മാർച്ച് നടക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേ സമയം കടയടപ്പ് സമരത്തിൽ കേരള വ്യാപാരിവ്യവസായി ഏകോപന സമിതിയിലെ ഒരു വിഭാഗം വിട്ട് നിൽക്കും.

Leave a Reply

Your email address will not be published. Required fields are marked *