സിദ്ധാര്‍ഥിന്റെ മരണം; സിബിഐ സംഘം കേരളത്തിലെത്തി
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണം അന്വേഷിക്കാന്‍ സിബിഐ സംഘം കേരളത്തിലെത്തി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് സംഘം എത്തിയത്.ഡല്‍ഹിയില്‍ നിന്നുള്ള സംഘമാണ് സംസ്ഥാനത്ത് എത്തിയത്.
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഉടന്‍ ഇറക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ഇന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ സംഘം കേരളത്തിലെത്തിയത്.
സിദ്ധാര്‍ഥന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വൈകുന്നത് ചോദ്യം ചെയ്ത് അച്ഛന്‍ ജയപ്രകാശ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കിയത്. അന്വേഷണം സി.ബി.ഐക്ക് വിട്ട് കേന്ദ്രം ഉടന്‍ വിജ്ഞാപനം ഇറക്കണം. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്നും കോടതി ഓര്‍മപ്പെടുത്തിയിരുന്നു.