സിന ദിവാകർ കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ്

കൊച്ചി: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് നടന്നു. സംഘടനയുടെ പുതിയ പ്രസിഡന്റായി തിരുവനന്തപൂരം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ സിന ദിവാകർ തെരഞ്ഞെടുക്കപ്പെട്ടു.

വയനാട് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ് ജോസഫാണ് പുതിയ ജനറൽ സെക്രട്ടറി. കേരള ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ്, അനീഷ് എം.ഡി യോഗം ഉദ്ഘാടനം ചെയ്തു. ടി.കെ. മനോജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായി പി. ശ്രീകുമാർ, ഡോ. കെ.സി. രഞ്ജന, വി.പി. പ്രവീൺകുമാർ എന്നിവരേയും സെക്രട്ടറിമാരായി ആർ. രാജേഷ്, സിനി ബെൻ, നമിത ജാതവേദൻ എന്നിവരെയും ട്രഷറർ ആയി കെ.എസ്. ഷാജഹാനെയും യോഗം തെരഞ്ഞെടുത്തു.