ഗായിക എസ്. ജാനകിയുടെ മകൻ മുരളികൃഷ്ണ അന്തരിച്ചു, സോഷ്യൽ മീഡിയയിലൂടെ ദുഖം പങ്കുവെച്ച് കെ.എസ് ചിത്ര
ചെന്നൈ: ഗായിക എസ്. ജാനകിയുടെ മകന്‍ മുരളി കൃഷ്ണ അന്തരിച്ചു. ഗായിക കെ.എസ് ചിത്രയാണ് മരണ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തനിക്ക് നഷ്ടമായത് സ്‌നേഹനിധിയായൊരു സഹോദരനെയാണെന്നും ഈ സങ്കടം മറി കടക്കാനുള്ള കരുത്ത് ദൈവം അമ്മക്ക് നല്‍കട്ടെയെന്നും ചിത്ര കുറിച്ചു.
‘ഇന്ന് രാവിലെ മുരളി അണ്ണന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയറിഞ്ഞ് ഞെട്ടിപ്പോയി. സ്‌നേഹനിധിയായൊരു സഹോദരനെയാണ് നഷ്ടമായത്. ഈ അസഹനീയമായ വേദനയെയും സങ്കടത്തെയും മറി കടക്കാനുള്ള കരുത്ത് ദൈവം അമ്മക്ക് നല്‍കട്ടെ. പരേതനായ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ. ഓം ശാന്തി’ എന്നാണ് കെ.എസ് ചിത്ര കുറിച്ചിരിക്കുന്നത്.
65 വയസുള്ള മുരളി കൃഷ്ണ അസുഖ ബാധിതൻ ആയിരുന്നു. മൈസൂരുവിൽ ആണ് അന്ത്യം. ഭർത്താവ് വി. രാമപ്രസാദിന്റെ മരണശേഷം സംഗീത പരിപാടികളിലും റെ ക്കോർഡിങ്ങുകളിലും എസ് ജാനകിയുടെ നിഴലായി കൂടെ ഉണ്ടായിരുന്നത് ഏക മകനായ മുരളി കൃഷ്ണ ആണ്.
