കേരളത്തിൽ എസ്‌ഐആർ നടപടികൾ നീട്ടി

 

ന്യുഡൽഹി: കേരളത്തിൽ എസ്‌ഐആർ നടപടികൾ നീട്ടി. എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള തിയതി ഡിസംബർ 18 വരെയാണ് നീട്ടിയിരിക്കുന്നത്. ഡിസംബർ 23 ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമപട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കുക. സുപ്രിംകോടതി കേരളത്തിന്റെ ആവശ്യം പരിഗണിച്ച് തിയതി നീട്ടുന്ന കാര്യം പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

പരാതികൾ 2026 ജനുവരി 22 വരെ പരാതികൾ നൽകാം. കേരള ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ കത്തയച്ചിരിക്കുന്നത്. കേരളത്തിലെ എസ്‌ഐആർ നടപടി മാത്രമാണ് നീട്ടി വെച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ അടക്കം എസ്‌ഐആർ നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *