പലസ്തീൽ ജനതക്ക് ഐക്യദാർഢ്യം; മാനവിക റാലി നടത്തി കെ എൻ എം മർക്കസുദ്ദഅവ.
പിറന്ന നാട്ടിൽ സമാധാനത്തോടെ ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ സമര പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കീഴുപറമ്പ് മണ്ഡലം കെ എൻ എം മർക്കസുദ്ദഅവയുടെ നേതൃത്വത്തിൽ കുനിയിൽ ന്യൂബസാറിൽ മാനവിക റാലി സംഘടിപ്പിച്ചു. എം.കെ. അമീർ സ്വലാഹി ഐക്യദാർഢ്യ സന്ദേശം കൈമാറി. ജില്ലാ ജോ. സെക്രട്ടറി ശാക്കിർബാബു കുനിയിൽ, മണ്ഡലം പ്രസിഡണ്ട് വീരാൻകുട്ടി സുല്ലമി, കെ ടി യൂസുഫ്, കെ ടി മഹമൂദ് മാസ്റ്റർ, കെ അലി അൻവാരി, കെ അബ്ദുല്ലത്തീഫ് മാസ്റ്റർ, പി മുജീബ് റഹ്മാൻ, ഐഎസ്എം മണ്ഡലം പ്രസിഡണ്ട് കെ. കമറുൽ ഇസ്ലാം, സെക്രട്ടറി എം പി അബ്ദുറഊഫ് മാസ്റ്റർ നേതൃത്വം നൽകി.