സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ് ലിം ലീഗിൽ ചേർന്നു



മലപ്പുറം: സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ് ലിം ലീഗിൽ ചേർന്നു.പാണക്കാട്ട് എത്തി സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളിൽ നിന്ന് അംഗത്വം സ്വീകരിച്ചു. മുസ് ലിം ലീഗ് സ്വീകരിക്കുന്ന മാനവിക നിലപാടുകളാണ് താന്നെ പാർട്ടിയിലേക്ക് ആകർഷിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാവും. താൻ ഒരു രാഷ്ട്രീയപാര്‍ട്ടിയിൽ ചേർന്നുപ്രവർത്തിക്കുകയാണെങ്കിൽ അത് ലീഗ് ആയിരിക്കുമെന്ന് 10- 12 വർഷം മുമ്പ് തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലീഗ് വാക്കിൽ മാത്രമല്ല, പ്രവൃത്തിയിലും മാനവിക കാത്തുസൂക്ഷിക്കുന്നതിന് നരവധി ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.