ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.
ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മഹാശോഭായാത്ര നടന്നു.(Sri Krishna Jayanti was celebrated.)|Sri krishna.കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്നും പഴംപറമ്പ് ശ്രീ കരിങ്കാളിക്കാവ് ക്ഷേത്രത്തിൽ നിന്നും കുനിയിൽ ശ്രീകോശാലക്കൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും ഉള്ള ശോഭായാത്രകൾ കുനിയിൽ അങ്ങാടിയിൽ സംഗമിച്ച് മഹാ ശോഭായാത്രയായി. തുടർന്ന് കോശാലക്കൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാഗമിച്ചു. ഉറിയടി, വിവിധ തരം നൃത്തരൂപങ്ങൾ, എന്നിവ അവതരിപ്പിച്ചു. പ്രസാദ വിതരണത്തോടു കൂടി സമാപിച്ചു.