കിഴുപറമ്പ് GVHSS ലെ ടി.സുരേഷ് ബാബുവിന് സംസ്ഥാന ഭാഷാധ്യാപക പുരസ്കാരം.

കിഴുപറമ്പ് GVHSS ലെ മലയാളം അധ്യാപകൻ ടി.സുരേഷ് ബാബു സംസ്ഥാന ഭാഷാധ്യാപക പുരസ്കാരത്തിന് അർഹനായി. കിഴുപറമ്പ് GVHSS ൽ ഭാഷാശേഷിയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി നടത്തിയ ” മ മ ” മലയാളം പദ്ധതി, വിദ്യാർത്ഥികളുടെ അക്കാദമിക വളർച്ചക്കും സിവിൽ സർവീസ് നേടിയെടുക്കാനും സഹായിക്കുന്ന ടാലന്റ് ഹബ് കോർഡിനേറ്റർ പ്രവർത്തനങ്ങൾ, കാവനൂർ പഞ്ചായത്തിൽ നടപ്പാക്കിയ ” അക്ഷര മിഠായി “സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ അക്കാദമിക് ഉപദേഷ്ടാവ്, ഭാഷാധ്യാപനത്തിലെ നൂതന അവരണവും പ്രവർത്തനങ്ങളും തുടങ്ങിയവയാണ് അവാർഡിന് അർഹമാക്കിയത്. പന്നിപ്പാറ GHSS ലെ കെ.കെ.ശ്രീജയാണ് ഭാര്യ. മക്കൾ ശ്രീലക്ഷ്മി, ശ്രീറാം കൃഷ്ണ.

Leave a Reply

Your email address will not be published. Required fields are marked *