സംസ്ഥാന പോളി അത്‌ലറ്റിക്‌സ്; പാലക്കാട് ഗവ.പോളിടെക്നിക് കോളജിന് കിരീടം

ഓ​വ​റോ​ള്‍ കി​രീ​ടം നേ​ടി​യ പാ​ല​ക്കാ​ട് ഗ​വ.​പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് ടീം

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ സ​മാ​പി​ച്ച 65ാമ​ത് സം​സ്ഥാ​ന പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ൽ പാ​ല​ക്കാ​ട് ഗ​വ.​പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ന് ഓ​വ​റോ​ള്‍ കി​രീ​ടം. 83 പോ​യ​ന്റു​മാ​യി എ​തി​രാ​ളി​ക​ളെ ഏ​റെ പി​ന്നി​ലാ​ക്കി​യാ​ണ് പാ​ല​ക്കാ​ട് പോ​ളി​യു​ടെ നേ​ട്ടം.

50 പോ​യ​ന്റു​മാ​യി പ​യ്യ​ന്നൂ​ര്‍ റെ​സി​ഡെ​ന്‍ഷ്യ​ല്‍ വി​മ​ണ്‍സ് പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി. ആ​ല​പ്പു​ഴ കാ​ര്‍മ​ല്‍ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​നാ​ണ് മൂ​ന്നാം സ്ഥാ​നം (47). പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ട്രി​പ്പി​ള്‍ സ്വ​ര്‍ണം നേ​ടി​യ മൂ​വാ​റ്റു​പു​ഴ ഇ​ലാ​ഹി​യ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ന്റെ ആ​ദി​ത്യ​ന്‍ കെ.​ബി (200, ലോ​ങ്ജ​മ്പ്, ട്രി​പ്പി​ള്‍ ജ​മ്പ്), വെ​ണ്ണി​കു​ളം എം.​വി.​ജി.​എം ഗ​വ.​പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ന്റെ വൈ​ഷ്ണ​വ് വി.​വി (1500, 5000, 10,000) എ​ന്നി​വ​ര്‍ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്‍പ​ട്ടം പ​ങ്കി​ട്ടു.

സ്പ്രി​ന്റ് ഡ​ബി​ളും (100, 200), ലോ​ങ്ജ​മ്പ് സ്വ​ര്‍ണ​വും നേ​ടി​യ കോ​ഴി​ക്കോ​ട് ഗ​വ.​പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ന്റെ അ​ഞ്ജ​ലി വി​ജ​യ​ന്‍ വി.​എ​സ് ആ​ണ് മേ​ള​യി​ലെ മി​ക​ച്ച പെ​ണ്‍താ​രം. സം​സ്ഥാ​ന ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ​വ​ര്‍ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് സൗ​ത് സോ​ണ്‍ ദേ​ശീ​യ മീ​റ്റി​ല്‍ പ​ങ്കെ​ടു​ക്കും.

സാ​ങ്കേ​തി​ക വി​ദ്യാ​ഭാ​സ വ​കു​പ്പ് സീ​നി​യ​ര്‍ ജോ. ​ഡ​യ​റ​ക്ട​ര്‍ ആ​നി എ​ബ്ര​ഹാം മു​ഖ്യാ​തി​ഥി​യാ​യ സ​മാ​പ​ന ച​ട​ങ്ങി​ല്‍, ക​ള​മ​ശ്ശേ​രി എ​സ്.​ഐ.​ടി.​ടി.​ആ​ര്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ദീ​പ കെ.​ആ​ര്‍, കെ.​പി.​സി.​എ​സ്.​ജി സെ​ക്ര​ട്ട​റി എ. ​മു​ഹ​മ്മ​ദ് ഷി​ജു, ജോ. ​സെ​ക്ര​ട്ട​റി നെ​ഗു​ല്‍ ബ്രൈ​റ്റ് പി.​എ​സ്, ര​ഞ്ജി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.