എസ് ടി യു വിവിത ഫെഡറേഷനുകളുടെ സംയുക്ത കൺവെൻഷൻ നടത്തി.
എടവണ്ണ: ബഹുസ്വര ഇന്ത്യക്കായ് ദുർഭരണങ്ങൾക്കതിരെ എന്ന മുദ്രാവാക്യമുയർത്തി പിടിച്ച് കൊണ്ട് എസ് ടി യു സംസ്ഥാന പ്രസിഡന്റ് അഡ്വ: എം റഹ്മത്തുള്ള യുടെ നേതൃത്വത്തിൽ ഈ വരുന്ന ഇരുപത്തിഒന്നാം തിയ്യതി കാസർക്കോട്ട് നിന്നും തുടക്കം കുറിക്കുന്ന സമര സന്ദേശ യാത്രയുടെ പ്രചരാണാർത്ഥം എടവണ്ണ പഞ്ചായത്ത് എസ് ടി യു കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിത ഫെഡറേഷനുകളുടെ സംയുക്ത കൺവെൻഷൻ നടത്തി. എടവണ്ണ സീതി ഹാജി സൗദത്തിൽ ചേർന്ന കൺവെൻഷന്റെ ഉദ്ഘാടനം ഏറനാട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വി എ നാസർ കാവനൂർ നിർവ്വഹിച്ചു. എസ് ടി യു പഞ്ചായത്ത് പ്രസിഡന്റ് എ മൊയ്തീൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ മണ്ഡലം എസ് ടി യു പ്രസിഡന്റെ മുജീബ് കാവനൂർ, മണ്ഡലം എസ് ടി യു ജനറൽ സെകട്ടറി ബുഷൈർ അരിക്കോട്, മണ്ഡലം എസ് ടി യു ട്രഷറർ അഹമ്മദ് ഹാജി കാവനൂർ, മണ്ഡലം എസ് ടി യു വൈസ് പ്രസിഡന്റ് ബഷീർ എടവണ്ണ, വനിതാ ലീഗ് ജില്ല സെക്രട്ടറി വി ടി ആബിദ, അങ്കണവാടി വർക്കേഴ്സ് യൂണിയൻ ജില്ല സെക്രട്ടറി ഫാത്തിമ്മ പത്തപ്പിരിയം, കുടുംബശ്രി വൈസ് പ്രസിഡന്റ് റംല സുലൈർ, പഞ്ചായത്ത് എസ് ടി യു ഭാരവാഹികളായ സി കുട്ടിമമ്മദ്, ഇബ്രാംഹിം കുട്ടി മുണ്ടേങ്ങര, റഷീദ് ഊർങ്ങാട്ടിരി, ടി ടി കുഞ്ഞു മുഹമ്മദ്, തുടങ്ങിയവർ പ്രസംഗിച്ചു. ഏറനാട് മണ്ഡലം എസ് ടി യു വൈസ് പ്രസിഡന്റ് പി പി അബൂബക്കർ മാനു സ്വാഗതവും, പഞ്ചായത്ത് എസ് ടി യു സെക്രട്ടറി സി മുഹമ്മദ് പത്തപ്പിരിയം നന്ദിയും പറഞ്ഞു.