സൂപ്പർ കപ്പ്; ബാംഗ്ലൂരിനെ സമനിലയിൽ തളച്ച് ശ്രീനിധി ഡെക്കാൻ
അനയാസകരമായ വിജയം പ്രതീക്ഷിച്ചിറങ്ങിയ ബാംഗ്ലൂരിനെ തളച്ച് ശ്രീനിധി ഡെക്കാൻ. സൂപ്പർ കപ്പ് ആദ്യ മത്സരം ഗ്രൂപ്പ് എ യിൽ ബംഗ്ളുരുവും ശ്രീ നിധിയും തമ്മിലുള്ള പോരാട്ടം ബംഗ്ളുരുവിന്റെ മുന്നേറ്റം കണ്ടാണ് തുടങ്ങിയത്.എട്ടാം മിനുട്ടിൽ ബാംഗ്ളൂരു ക്യാപ്‌റ്റൻ സുനിൽ ചേത്രിക്ക് കിട്ടിയ അവസരം ഗോളി മാത്രം മുന്നിൽ നിൽക്കെ ഗോൾ പോസ്റ്റിന് മുകളിലേക്ക് പുറത്തേക്ക് പോയി.
പത്താം മിനുട്ടിൽ ബഗ്ളുരുവിന്റെ പ്രതിരോധ താരം 32 ആം ജെയ്‌സി നമ്പർ റോഷൻ സിങ്ങ് ബോക്സിലേക്ക് നൽകിയ പാസ്സ് റോയ് കൃഷ്ണ ഗോൾ പോസ്റ്റിലേക്കടിച്ച് റീ ബൗണ്ട് വന്നത് ബംഗ്‌ളൂരുവിന്റെ സ്പാനീഷ് താരം പത്താം നമ്പർ ഫ്രാൻസിസ്ക്കൊ വലയിലേക്കടിച്ച് ഗോളാക്കി.
ബഗ്ളുരു ഒരു ഗോളിന്റെ ലീഡിലെത്തി. കൃത്യം പത്ത് മിനുട്ടിന് ശേഷം അഫ്ഗാൻ താരം ഫായ്സൽ ഷയെസ്തേ(പത്താം നമ്പർ) ഒരു ബ്രില്ലന്റ് മൂവിലൂടെ ഗോൾ കീപ്പർ ഗുർപ്പീദ് സിങ്ങിനെ മറി കടന്നു സമനിലയിലെത്തിച്ചു.
ആദ്യ പകുതിക്ക് ശേഷം ഇരു ടീമുകളും വിജയ ഗോളിന് വേണ്ടി ശ്രമങ്ങൾ നടത്തിയെങ്കിലും ഗോളായില്ല.എൺപതാം മിനുട്ടിൽ ബംഗളുരു സുരേഷ് സിംഗിന് പകരം മുന്നേറ്റ താരം ലിയോൺ അഗസ്റ്റിനെ കളത്തിലിറക്കി.85 ആം മിനുട്ടിൽ ഡേവിഡ് കാസ്റ്റനഡേയെ പിൻവലിച്ച് ശ്രീനിധി ഡെക്കാൻ ലൂയിസ് ഓഗനയെ കളത്തിലിറക്കി.
ക്വാളിഫെയർ മത്സരത്തിൽ നെറോക്കയെ 4-2 ന് തോൽപ്പിച്ചെത്തിയ ഐ ലീഗ് മൂന്നാം സ്ഥാനക്കാർ ഐ എസ് എൽ ടീമായ ബംഗളുരുവിനെ സമനിലയിൽ പിടിക്കാനായി.
ശ്രീ നിധി ഡെക്കാന് അടുത്ത മത്സരം ഏപ്രിൽ 12 ന് കേരള ബ്ലാസ്റ്റേഴ്‌സുമായാണ്.ബാംഗ്ലൂരു എഫ്സിക്ക് ഏപ്രിൽ 12 ന് രാത്രി റൗണ്ട് ഗ്ലാസ് പഞ്ചാബുമായും.
ശ്രീ നിധി ഡെക്കാന്റെ ബിജയ് ചെത്രിയാണ് ഹീറോ സൂപ്പർ കപ്പ് ആദ്യ ഹീറോ ഓഫ് ദി മാച്ച്