സർഗ വസന്തം പ്രതിഭ സംഗമം നടത്തി തനിമ അരിക്കോട് ചാപ്റ്റർ

മനുഷ്യ ജീവിതം കൂടുതൽ ക്രിയാത്മകവും ആസ്വാദ്യകരവുമാക്കാൻ പ്രകൃതിയോടും സ്വന്തത്തോടുമുള്ള അന്വേഷണങ്ങളാണ് ജീവിതമെന്ന് പി.ടി. കുഞ്ഞാലി മാഷ് അഭിപ്രായപ്പെട്ടു. തനിമ അരിക്കോട് ചാപ്റ്റർ നടത്തിയ സർഗ വസന്തം പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന രചയിതാവും സംഗീതജ്ഞനുമായ കെ വി അബൂട്ടി, നാടകാചാര്യൻ പാറമ്മൽ അഹമ്മദ് കുട്ടി, ചിത്രകാരൻ വി കെ ശങ്കരൻ, സംഗീതജ്ഞ സത്യഭാമ, കവിയും കഥാകൃത്തും നാൽപതോളം പുസ്തകങ്ങളുടെ രചയിതാവുമായ ഇ കെ എം പന്നൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ. വി. അബൂട്ടി, പാറമ്മൽ അഹമ്മദ്കുട്ടി, ഇ കെ എം പന്നൂർ എന്നിവർ തനിമയിൽ പ്രവർത്തിച്ച കാലത്തെ അനുഭവങ്ങൾ പങ്കു വെച്ചു. പാറമ്മൽ അഹമ്മദ് കുട്ടിയുമൊന്നിച്ചുള്ള നാടകകാല അനുഭവങ്ങൾ അമീൻ കാരക്കുന്നും ഹിക്മത്തുള്ളയും പങ്കു വെച്ചു. സ്വന്തം നാട്ടിൽ നിന്നുള്ള അംഗീകാരം നൽകുന്ന സന്തോഷം വാക്കുകൾക്കതീതമാണെന്ന് പാറമ്മൽ അഹ്മദ് കുട്ടിയും കലാകാരന്മാർക്ക് അവസരങ്ങൾ നൽകുകയാണ് അവർക്കുള്ള ആദരവ് എന്ന് വി കെ ശങ്കരനും അഭിപ്രായപ്പെട്ടു. വിളയിൽ ഫസീല അനുസ്മരണത്തിൽ അവരുടെ സഹോദരൻ നാരായണനും പങ്ക് ചേർന്നു. തനിമ അരീക്കോട് ചാപ്റ്റർ പ്രസിഡന്റ്‌ Dr ജാസ്മിൻ അധ്യക്ഷത വഹിച്ചു. കെ.അബ്ദുൽ ഖാദർ മൗലവി ആശംസകളർപ്പിച്ച് പ്രസംഗിച്ചു. ചാപ്റ്റർ സെക്രട്ടറി നജ്‌ല പുളിക്കൽ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *