അധ്യാപക ദിനം ആചരിച്ചു.

പത്തനാപുരം ഗവൺമെൻറ് സ്കൂളിൽ സെപ്റ്റംബർ 5 അധ്യാപകദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. (teachers-day-was-celebrated) പി ടി എ പ്രസിഡൻറ് സാദിഖ് എം ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകനും സാഹിത്യകാരനുമായ ഇ കെ എം പന്നൂരിനെ (മായിൻ മാഷ് ) ഹെഡ്മിസ്ട്രസ് സുഫൈറത്ത് പൊന്നാട അണിയിച്ചു. പി ടി എ വൈസ് പ്രസിഡൻറ് ഉമ്മർ MP ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സുഭിഷ ടീച്ചർ കുട്ടികൾക്ക് അധ്യാപക ദിന സന്ദേശം നൽകി. സ്റ്റാഫ് സെക്രട്ടറി ഷബ്‌ല ടീച്ചർ ചടങ്ങിന്‌ നന്ദി അറിയിച്ചു. തുടർന്ന് ആശംസ കാർഡ് നിർമ്മാണം, കുട്ടി ടീച്ചർ തുടങ്ങിയ പരിപാടികൾ അരങ്ങേറി. അധ്യാപകരായ അഞ്ജു , ഫസീല തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *