പാലക്കാട്ട്​ 39 ഡിഗ്രി വരെ ചൂട്​ ഉയരും


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ വീ​ണ്ടും താ​പ​നി​ല ഉ​യ​രു​ന്നു. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച താ​പ​നി​ല 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്​ അ​റി​യി​ച്ചു.

കൊ​ല്ലം, കോ​ട്ട​യം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ 38 ഡി​ഗ്രി വ​രെ​യും പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ 37 ഡി​ഗ്രി​വ​രെ​യും തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ 36 ഡി​ഗ്രി വ​രെ​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​മാ​സം അ​ഞ്ച്​ വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്.