മസ്തിഷ്ക മരണം സംഭവിച്ച പിഞ്ചോമനയുടെ കരളും ഹൃദയവാൽവും വൃക്കകളും ദാനം ചെയ്യുന്നു; കേരളത്തിലെ പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ…
കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള കുഞ്ഞിന്‍റെ അവയവങ്ങൾ ദാനം ചെയ്യുന്നു. പത്തനംതിട്ട സ്വദേശികളുടെ മകളായ ആലിൻ ഷെറിൻ എബ്രഹാമിന്‍റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്.
റോഡ് അപകടത്തിൽ ചികിത്സയിലായിരുന്നു ആലിൻ. ഇതിനിടെ മസ്തിഷ്ക മരണം സംഭവിച്ചതോടെയാണ് അവയവ ദാനത്തെക്കുറിച്ച് ഡോക്ടർമാർ പറഞ്ഞത്. ഇതിന് രക്ഷിതാക്കൾ സമ്മതിച്ചതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ മാറി.
പിഞ്ചോമനയുടെ വൃക്കകളും കരളും ഹൃദയ വാൽവുമാണ് ദാനം ചെയ്യുന്നത്. വൃക്കകൾ തിരുവനന്തപുരം എസ്.ഐ.ടി ആശുപത്രിയിൽ ചികിത്സയിലുള്ള 10 വയസ്സുള്ള കുട്ടിക്കാണ് നൽകുന്നത്. ആലിൻ മാതാപിതാക്കൾക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു.
