ജമ്മു കശ്മീരിൽ ഭീകരാക്രമണം: ഏഴുപേർ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിൽ ഭീകരാക്രമണം. ഏഴുപേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു ഡോക്ടറും ആറ് അതിഥി തൊഴിലാളികളും. സോനാമാർഗ് മേഖലയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഭീകരാക്രമണത്തെ അപലപിച്ചു.
ഭീകരർക്ക് എതിരായ നടപടി ശക്തമാക്കി സൈന്യം. പ്രദേശം വളഞ്ഞു സൈന്യം തെരച്ചിൽ ആരംഭിച്ചു. ആക്രമണം നടത്തിയത് രണ്ട് ഭീകരർ എന്ന് റിപ്പോർട്ട്. പിന്നിൽ പാക് ഭീകരർ എന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഭീകരാക്രമണത്തിൽ രണ്ട് പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള തുരങ്ക നിർമാണ സ്ഥലത്തായിരുന്നു ആക്രമണം ഉണ്ടായത്.
അതേസമയം ഉറി യിൽ കൊല്ലപ്പെട്ട ഭീകരനിൽ നിന്നും വൻ ആയുധ ശേഖരം കണ്ടെത്തി. ഒരു എ കെ 47 തോക്ക്, 2AK മാഗസിനുകൾ, 57 AK തിരകൾ, 2 പിസ്റ്റലുകൾ, 3 പിസ്റ്റൽ മാഗസിനുകൾ എന്നിവയാണ് കണ്ടെത്തിയത്. ഇന്നലെ പുലർച്ചെയാണ് നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെ സൈന്യം ഏറ്റു മുട്ടലിൽ വധിച്ചത്.
Story Highlights : 7 killed by terrorists in Jammu and Kashmir