കശ്മീരിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; സൈനികന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. പൂഞ്ചിലെ സുരൻകോട്ടയിൽ വ്യോമസേന അംഗങ്ങളുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

 

ശനിയാഴ്ച വൈകുന്നേരം പൂഞ്ചിലെ സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് നീങ്ങുകയായിരുന്ന വ്യോമസേനയുടെ വാഹനങ്ങൾക്ക് നേരെ നാല് ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഭീകരർ സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.

 

2023 ഡിസംബർ 21ന് സമീപത്തെ ബുഫ്‌ലിയാസിൽ സൈന്യത്തിന് നേരെ പതിയിരുന്ന് ആക്രമണം നടത്തിയ ഭീകരരുടെ അതേ സംഘമാണ് ഇതിന് പിന്നിലെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു. അന്ന് നാല് സൈനികർ വീരമൃത്യു വരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മെയ് 25ന് ആറാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന അനന്ത്നാഗ്-രജൗരി പാർലമെൻ്റ് മണ്ഡലത്തിൻ്റെ ഭാഗമാണ് പൂഞ്ച്

Leave a Reply

Your email address will not be published. Required fields are marked *