മരക്കൂട്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹം കണ്ടെത്തി; വില്ലേജ് റോഡ് ഭാഗത്ത് തിരച്ചിൽ തുടരുന്നു

The body was found among the clumps of trees; The search continues in the village road area

 

മുണ്ടക്കൈ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം മൂന്നാം ദിവസവും പുരോഗമിക്കുന്നു. വില്ലേജ് റോഡിൽ നിന്ന് രക്ഷാപ്രവർത്തകർ ഒരു മൃതദേഹം കണ്ടെത്തി. മരക്കൂട്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൂടുതൽ മൃതദേഹങ്ങൾ ഇവിടെയുണ്ടാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ വില്ലേജ് റോഡിലേക്ക് കൂടുതൽ രക്ഷാപ്രവർത്തകരെത്തിയിട്ടുണ്ട്. യന്ത്രങ്ങൾ ഉപയോഗിച്ച് മരങ്ങൾ മാറ്റിയാണ് തിരച്ചിൽ നടത്തുന്നത്.

 

Also Read:ഹിമാചലില്‍ മേഘവിസ്ഫോടനം; രണ്ട് മരണം, 36 പേരെ കാണാനില്ല

 

അതേസമയം, ഇതുവരെ 221 പേരെയാണ് രക്ഷാപ്രവർത്തകർ ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 130 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി . 91 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. വയനാട്ടിൽ 86 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്. ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുകയാണ്.270 പേർ മരിച്ചതായാണ് വിവരം. മൃതദേഹങ്ങൾ പലതും തിരിച്ചറിയാകാനാവാത്തതും വെല്ലുവിളിയാണ്.

Leave a Reply

Your email address will not be published. Required fields are marked *