ഇ​നി​യും കേ​ൾ​ക്കാ​ൻ


മും​ബൈ: അ​തി​രു​ക​ൾ മാ​യ്​​ച്ച്​ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഹൃ​ദ​യ​ങ്ങ​ളി​ൽ പ്ര​ണ​യ​വും വി​ര​ഹ​വും ഉ​ന്മാ​ദ​വും ചാ​ലി​ച്ച ശ​ബ്​​ദം ബാ​ക്കി​വെ​ച്ചാ​ണ്​ രാ​ജ്യ​ത്തെ ഇ​തി​ഹാ​സ ഗാ​യി​ക ആ​ശ ഭോ​സ്​​ലെ വി​ട​വാ​ങ്ങു​ന്ന​ത്. ജ്യേ​ഷ്ഠ സ​ഹോ​ദ​രി ല​ത മ​ങ്കേ​ഷ്ക​ർ​ക്കു പി​ന്നാ​ലെ ആ​ശ​യും വി​ട​വാ​ങ്ങു​മ്പോ​ൾ ഹി​ന്ദി സി​നി​മ രം​ഗ​ത്ത്​ എ​ട്ട്​ പ​തി​റ്റാ​ണ്ട്​ നീ​ണ്ട സു​വ​ർ​ണ​കാ​ല​ത്തി​ന് ​തി​രി​ശ്ശീ​ല വീ​ഴു​ന്നു. ല​ത(2022​ൽ)​യെ​​പ്പോ​ലെ 92ാം വ​യ​സ്സി​ലാ​ണ്​ ആ​ശ​യും വി​ട​വാ​ങ്ങു​ന്ന​ത്.

‘ദീ​ദി’​യു​ടെ നി​ഴ​ലാ​യി പി​ന്ന​ണി ഗാ​ന​രം​ഗ​ത്തെ​ത്തി​യ ആ​ശ ആ ​നി​ഴ​ലി​ൽ​നി​ന്ന്​ പു​റ​ത്തു​ക​ട​ന്ന്​ സ്വ​യം അ​ട​യാ​ള​പ്പെ​ടു​ത്തി. ഒ​രേ സ്വ​ര​മാ​യി​രു​ന്നു ഇ​രു​വ​ർ​ക്കും. ല​ത​യു​ടെ പാ​ട്ട്​ കേ​ട്ട്​ അ​ത്​ ത​ന്റേ​താ​ണെ​ന്ന്​ ഒ​രു ആ​രാ​ധ​ക​ൻ തെ​റ്റി​ദ്ധ​രി​ച്ച​തോ​ടെ ആ​ശ ത​ന്റെ​താ​യ ശൈ​ലി​ക്കാ​യി ശ്ര​മം തു​ട​ങ്ങി. ല​ത​ക്ക്​ സ​മാ​ന​മാ​യ ശ​ബ്​​ദ​വു​മാ​യി അ​വ​രു​ടെ നി​ഴ​ലാ​യി തു​ട​ർ​ന്നാ​ൽ തി​രി​ച്ച​റി​യ​പ്പെ​ടി​ല്ലെ​ന്ന്​ ആ​ശ ഭ​യ​ന്നു.

അ​തോ​ടെ ഇം​ഗ്ലീ​ഷ്​ സി​നി​മ​ക​ളും ആ​ൽ​ബ​ങ്ങ​ളും ക​ണ്ട്​ അ​വ​രു​ടെ സ്വ​ര വൈ​വി​ധ്യ​മാ​ർ​ന്ന ശൈ​ലി സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​തു​ട​ങ്ങി. വി​വി​ധ ശൈ​ലി​ക​ളി​ലു​ള്ള ആ​ലാ​പ​ന​ത്തി​ന്​ ശ​ബ്​​ദ മോ​ഡു​ലേ​ഷ​നു​ക​ൾ സ്വാ​യ​ത്ത​മാ​ക്കി. ആ ​സ്വ​യം പ​രി​ശീ​ല​നം കാ​ല​ങ്ങ​ളെ അ​തി​ജ​യി​ച്ച സം​ഗീ​ത പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ തു​ണ​യാ​യി. പോ​പ്, കാ​ബ​റെ, റോ​ക്ക്, ഡി​സ്‌​കൊ, ഗ​സ​ൽ, ക്ലാ​സി​ക്ക​ൽ തു​ട​ങ്ങി ഏ​തും ത​നി​ക്ക്​ വ​ഴ​ങ്ങു​മെ​ന്ന്​ തെ​ളി​യി​ച്ചു.

നാ​യി​ക​മാ​ർ അ​ന്ന​ത്തെ കു​ടും​ബ സ​ങ്ക​ൽ​പ​ങ്ങ​ൾ​ക്കൊ​ത്താ​ക​ണ​മെ​ന്ന്​ ക​രു​തി​യ കാ​ല​ത്ത്​ നേ​രെ​യു​ള്ള പാ​ട്ടു​ക​ൾ​ക്ക്​ ല​ത​യെ ഉ​പ​യോ​ഗി​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ർ വൈ​കാ​രി​ക​ത​യ​ട​ങ്ങി​യ ശ​ബ്​​ദ മോ​ഡു​ലേ​ഷ​നു​ക​ളു​ള്ള ഗാ​ന​ങ്ങ​ൾ​ക്ക്​ ആ​ശ​യെ വി​ളി​ച്ചു. ല​ത​യേ​യും ആ​ശ​യേ​യും വേ​ർ​പെ​ടു​ത്തു​ക എ​ളു​പ്പ​മ​ല്ലെ​ങ്കി​ലും ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ ശ​ക്ത​മാ​യ മ​ത്സ​ര​മു​ണ്ടാ​യി​രു​ന്നു, പി​ണ​ക്ക​ങ്ങ​ളും. ഒ​ന്നും അ​തി​രു​വി​ട്ടി​ല്ലെ​ന്ന്​ ഒ​രി​ക്ക​ൽ ആ​ശ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. 16ാം വ​യ​സ്സി​ൽ ഗ​ൺ​പ​ത്‌​റാ​വു ഭോ​സ്‌​ലെ​ക്കൊ​പ്പം പോ​യ​തോ​ടെ വ​ർ​ഷ​ങ്ങ​ളോ​ളം ഇ​രു​വ​രും പ​ര​സ്പ​രം ക​ണ്ടും മി​ണ്ടി​യു​മി​ല്ല. ആ​ശ​യു​ടെ ഒ​മ്പ​താം വ​യ​സ്സി​ലാ​ണ്​ അ​ച്ഛ​ൻ മ​രി​ച്ച​ത്.

അ​ന്നു​മു​ത​ൽ നി​ഴ​ലാ​യി ചേ​ർ​ത്തു​നി​ർ​ത്തി​യ ‘ദീ​ദി’ 2022ൽ ​വി​ട​വാ​ങ്ങി​യ​തോ​ടെ ആ​ശ​യും പി​ൻ​വ​ലി​ഞ്ഞു​തു​ട​ങ്ങി. സം​ഗീ​ത​മാ​ണ്​ ത​ന്റെ ശ്വാ​സ​മെ​ന്നു പ​റ​ഞ്ഞ ആ​ശ ഇ​ന്ന്​ ശ്വാ​സം നി​ല​ച്ച്​ നി​ശ്ച​ല​യാ​യി.