ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി; വിദ്യാർഥിനി മരിച്ചു; 12 പേർക്ക് പരിക്ക്

തിരുവനന്തപുരം: കല്ലമ്പലം വെയിലൂരില്‍ ബസ് കാത്തുനിന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി വിദ്യാര്‍ഥിനി മരിച്ചു. 12ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു.

കെ.ടി.സി.ടി ആർട്സ് കോളജ് എം.എ ഇംഗ്ലീഷ് വിദ്യാർഥിനി ആറ്റിങ്ങൽ സ്വദേശി ശ്രേഷ്ഠ എം. വിജയ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി ആൽഫിയയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആതിര പി. ഗായത്രി, ആമിന, സുമിന, നിതിൻ, നിഹാൽ, സൂര്യ, ഫഹദ്, അരുണിമ, ഫൈസ്, ആസിയ, ആദിത്, ഗംഗ, വീണ തുടങ്ങിയവരാണ് പരിക്കേറ്റ മറ്റു വിദ്യാർഥികൾ.

പരിക്കേറ്റവരെ ചാത്തൻപറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് 3.15ഓടെയായിരുന്നു സംഭവം. കല്ലമ്പലം പൊലീസ് സ്റ്റേഷന് മുന്നില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കൊല്ലം ഭാഗത്തുനിന്ന് വന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിന്റെ ഉടമയെയും ഡ്രൈവറെയും കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *