മരണ വീടുകളിലേക്കാവശ്യമായ ഉപകരണങ്ങൾ” തണൽ” ജനസേവന കേന്ദ്രത്തിന് കൈമാറി.
മരണവീടുകളിലേക്കാവശ്യമായ ഉപകരണങ്ങൾ തൃക്കളയൂർ തണൽ ജനസേവന കേന്ദ്രത്തിന് കൈമാറി. ടാർപായ, ലൈറ്റ്, സമയ ബോർഡ് കട്ടിൽ, കസേര, രോഗികൾക്കാവശ്യമായ വാക്കർ, വീൽ ചെയർ, തുടങ്ങിയവയാണ് തണൽ ജനസേവന കേന്ദ്രത്തിന് കൈമാറിയത്. ജമാഅത്തെ ഇസ്ലാമി അരിക്കോട് ഏരിയ പ്രസിഡണ്ട് പി.വി. ഇബ്രാഹീമിൽ നിന്നും പ്രശസ്ത അസ്ഥിരോഗ വിദഗ്ധൻ ഡോ.പി.കെ. സൈബിൻ അഹ്മദ് സഗീർ ഏറ്റ് വാങ്ങി. വി. ഷഹീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സുരേന്ദ്രൻ അഞ്ഞങ്ങാട്, കെ. അബൂബക്കർ മാസ്റ്റർ, അഷ്റഫ് കോളക്കോടൻ, പി.കെ. അൻവർ, വി ഷരീഫ് മാസ്റ്റർ, വി.അബൂബക്കർ, പി.കെ. ജമാലുദ്ധിൻ, പി.കെ.അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു. കെ.അബ്ദുസ്സമദ്, പി. ആസാദ് മാസ്റ്റർ, വി.പി. ഖമറുദ്ധീൻ, പി.കെ. അഷ്റഫ് മാസ്റ്റർ, കെ .ശിഹാബുദ്ധിൻ, എ.കെ. സമീർ, പി.കെ. സൈഫുദ്ധീൻ , വി. മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.
കഴിഞ്ഞ 13 വർഷത്തിന്നിടയിൽ പ്രദേശത്ത് 5 വിടുകളുടെ നിർമാണം, 10 വീടുകളുടെ റിപ്പയർ, 10 ടോയ്ലറ്റ് റിപ്പയർ, ബുധനാഴ്ചകളിലെ സൗജന്യ ഡോക്ടർ ക്ലിനിക്ക്, തികൾ, ബുധൻ, വെള്ളി ദിവസങ്ങളിലെ ഫിസിയോ തെറാപ്പി, മെഡിക്കൽ ക്യാമ്പുകൾ, ചികിത്സാ സഹായം, പഠനോപകരണ വിതരണം തുടങ്ങിയ വിവിധങ്ങളായ സേവനങ്ങൾ തൃക്കളയൂർ തണൽ ജനസേവന വേദി നടത്തി വരുന്നുണ്ട്.