ശനിയാഴ്ച സ്കൂളുകൾക്ക് പ്രവൃത്തിദിവസമാക്കിയ ഉത്തരവ് പിൻവലിച്ച് സർക്കാർ

The government has withdrawn the order that made Saturday a working day for schools

 

ശനിയാഴ്ചകളിൽ സ്കൂളുകൾക്ക് പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു. ഹൈക്കോടതി വിധി പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്. അന്തിമതീരുമാനം ഉണ്ടാവുന്നത് വരെ ശനിയാഴ്ചകളിൽ ക്ലാസ് ഉണ്ടാകില്ല. അധ്യാപക സംഘടനകളുമായും, രക്ഷിതാക്കളുമായും ക്യു.ഐ.പി യോ​ഗത്തിലുമടക്കം ചർച്ചകൾ നടത്തിയതിനു ശേഷമായിരിക്കും ഇനി തീരുമാനമുണ്ടാവുക.

കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഈ മാസം ഒന്നിനാണ് ഹൈക്കോടതി റദ്ദാക്കിയത്. അധ്യാപക സംഘടനകളും വിദ്യാര്‍ഥികളുമടക്കമുള്ളവര്‍ നല്‍കിയ ഹർജി പരിഗണിച്ചായിരുന്നു കോടതി വിധി.

25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലായിരുന്നു പുതിയ കലണ്ടര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറില്‍ പ്രവര്‍ത്തി ദിനം. ഇത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്നാണ് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *